SignIn
Kerala Kaumudi Online
Friday, 23 October 2026 3.23 PM IST

വൻ ഓപ്പറേഷൻ തുടങ്ങി, മൂന്നുപേർ കടുവയെ കണ്ടു

trap

മാനന്തവാടി: ഇന്നലെ ഉച്ചയോടെ തന്നെ ഡ്രോണുകൾ പഞ്ചാരക്കൊല്ലി വന മേഖലയിൽ കടുവയ്ക്ക് വേണ്ടി തെരച്ചിൽ ആരംഭിച്ചു. രാധയെ കൊലപ്പെടുത്തിയ സ്ഥലത്തിന് തൊട്ടടുത്ത് മൂന്നുപേർ കടുവയെ കണ്ടതായി വിവരമുണ്ട്. കടുവ ക്ഷീണിതനാണ്. ഇവരെ കണ്ടയുടൻ അലർച്ചയുണ്ടാക്കി ഉൾക്കാട്ടിലേക്ക് മാറിയെന്നാണ് വിവരം.

# വയനാട് ജില്ലയുടെ സൗത്ത്, നോർത്ത്, വയനാട് വന്യജീവി സങ്കേതം എന്നീ ഡിവിഷനുകളിലെ വനം വകുപ്പ് ജീവനക്കാരെയാണ് ഇതിനായി നിയോഗിച്ചത്. വൈകിട്ടോടെ കടുവയെ കുടുക്കാനായി കൂടും സ്ഥാപിച്ചു. നേരിട്ട് കണ്ടാൽ വെടിവയ്ക്കാനുളള നീക്കവുമായാണ് വനം വകുപ്പ് പ്രദേശത്ത് പരിശോധന നടത്തുന്നത്. രാത്രിയും പരിശോധന തുടർന്നു.

# പ്രദേശത്ത് നിരോധനാജ്ഞയുള്ളതിനാൽ ജനങ്ങൾ പുറത്തിറങ്ങുന്നില്ല. വനം വകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ പഞ്ചാരക്കൊല്ലിയിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്ന് കാലത്ത് എത്തും. പഞ്ചാരക്കൊല്ലി ബേസ് ക്യാമ്പാക്കിയാണ് ഓപ്പറേഷൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വിദഗ്ധരായ ഷൂട്ടർമാരെയും വെറ്ററിനറി ഡോക്ടർമാരെയും വയനാട്ടിലേക്ക് നിയമിച്ചു.

#ഏകോപനത്തിനായി നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ. എസ് ദീപ സ്ഥലത്തെത്തിയിട്ടുണ്ട്. നോർത്ത് വയനാട് ഡി. എഫ്. ഒ മാർട്ടിൻ ലോവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. മന്ത്രി ഒ. ആർ.കേളു പഞ്ചാരക്കൊല്ലിയിൽ ക്യാമ്പ് ചെയ്ത് കൊണ്ടാണ് നിർദ്ദേശങ്ങൾ നൽകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA