SignIn
Kerala Kaumudi Online
Friday, 23 October 2026 3.06 PM IST

യു.ജി.സിക്കെതിരായ സമ്മേളനത്തിൽ ഒരു വി.സി മാത്രം

ugc-college-teachers-

തിരുവനന്തപുരം: യു.ജി.സി കരടുന യത്തെക്കുറിച്ച് സർക്കാർ സംഘടിപ്പിച്ച കൺവെൻഷനിൽ പങ്കെടുത്തത് മലയാളം സർവകലാശാലയുടെ വൈസ്ചാൻസലർ ഡോ.എൽ.സുഷമ മാത്രം. എല്ലാ വൈസ്ചാൻസലർമാർക്കും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു ക്ഷണക്കത്ത് നൽകിയിരുന്നു. വി.സിമാർ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്ന് ഗവർണർ ആദ്യം അറിയിച്ചെങ്കിലും, യു.ജി.സി നയത്തിനെതിരേ എന്ന് ചൂണ്ടക്കാട്ടി സർക്കുലർ ഇറക്കിയതോടെ ഗവർണർ നിലപാട് മാറ്റി. യു.ജി.സി കരടുനയത്തെ എതിർക്കുന്നവർ മാത്രം പങ്കെടുത്താൽ മതിയെന്ന് അനൗദ്യോഗികമായി രാജ്ഭവൻ വി.സിമാരെ അറിയിച്ചു. ഇതോടെയാണ് വി.സിമാരെല്ലാം പിൻവാങ്ങിയത്.

കൺവെൻഷനിൽ പങ്കെടുത്ത മലയാളം യൂണിവേഴ്സിറ്റി വിസി ഡോ. സുഷമ സംസ്‌കൃത സർവകലാശാലയിലെ പ്രൊഫസറാണ്. സിപിഎം അദ്ധ്യാപക സംഘടനയിലെ അംഗമാണ്. സിപിഎം അധ്യാപക സംഘടനാ അംഗമായ എം.ജി യൂണിവേഴ്സിറ്റി വിസി ഡോ. സി.ടി അരവിന്ദകുമാർ കൺവെൻഷനിൽ പങ്കെടുത്തില്ല. പങ്കെടുത്തവർക്കുള്ള ചെലവ് സർവകലാശാല ഫണ്ടിൽ നിന്ന് വഹിക്കണമെന്ന സർക്കാർ നിർദ്ദേശം മിക്ക വി.സിമാരും അംഗീകരിച്ചിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UGC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA