SignIn
Kerala Kaumudi Online
Friday, 23 October 2026 2.56 AM IST

യു.കെ പിഎച്ച്.ഡി കോമൺ വെൽത്ത് സ്കോളർഷിപ്പിന് അപേക്ഷിക്കാം

a

അന്താരാഷ്ട്ര തലത്തിൽ ഏറെ മികവാർന്ന കോമൺ വെൽത്ത് സ്കോളർഷിപ് പ്രോഗ്രാമിന് പി എച്ച്. ഡി പ്രോഗ്രാമിന് ഒക്ടോബർ 15 വരെ അപേക്ഷിക്കാം. യു.കെ ഫോറിൻ, കോമൺ വെൽത്ത് & ഡെവലപ്മെന്റ് സർവീസാണ് സ്കോളർഷിപ് അനുവദിക്കുന്നത്. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലുള്ളവർക്ക് മുൻഗണനയുണ്ട്. ഗവേഷണ മേഖല വിലയിരുത്തി നാലു വർഷ ഓണേഴ്‌സ് ബിരുദ പ്രോഗ്രാം, ബിരുദാനന്തര പ്രോഗ്രാം എന്നിവ പൂർത്തിയാക്കുന്ന അവസാന വർഷ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 2025/ 26 വർഷത്തേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകർ 2025 സെപ്തംബറിന് മുമ്പ് ഡോക്ടറൽ ഗവേഷണത്തിന് രജിസ്റ്റർ ചെയ്തവരാകരുത്. യു.കെ യിലെ മികച്ച സർവകലാശാലകളിൽ ഗവേഷണം നടത്താം.

ഗവേഷണ സ്ഥാപനങ്ങൾ, തിരഞ്ഞെടുത്ത സർവ്വകലാശാലകൾ, ചാരിറ്റബിൾ ട്രസ്റ്റുകൾ എന്നിവയ്ക്കും വിദ്യാർത്ഥികളെ നോമിനേറ്റ് ചെയ്യാം. പഠനച്ചെലവ്, ട്യൂഷൻ ഫീസ്, കുടുംബ ചെലവുകൾ, ഫീൽഡ് ട്രയൽ തുടങ്ങി എല്ലാ ചെലവുകളും അടങ്ങുന്നതാണ് സ്കോളർഷിപ്. പ്രതിമാസം 1378 മുതൽ 1690 പൗണ്ട് വരെ സ്റ്റൈപെൻഡ് ലഭിക്കും.അക്കാഡമിക് മികവ്, ഗവേഷണ പ്രൊപ്പോസലിന്റെ മേന്മ, മാതൃരാജ്യത്തിനു ലഭിക്കുന്ന നേട്ടം എന്നിവ വിലയിരുത്തിയാണ് സ്കോളർഷിപ് അനുവദിക്കുന്നത്. അപേക്ഷിക്കുന്ന ഗവേഷകർ യു.കെയിലെ മികച്ച സർവ്വകലാശാലകളിൽ അഡ്‌മിഷൻ ഉറപ്പുവരുത്തണം. എൻജിനിയറിംഗ്, ബയോടെക്നോളജി, ബയോകെമിക്കൽ എൻജിനിയറിംഗ്, റോബോട്ടിക്‌സ്,കമ്പ്യൂട്ടർ സയൻസ്, എയ്‌റോനോട്ടിക്കൽ/ എയ്‌റോസ്പേസ് എൻജിനിയറിംഗ്, ആർക്കിടെക്ച്ചർ , അഗ്രിക്കൾച്ചർ, വെറ്ററിനറി സയൻസ്, ഫോറസ്ട്രി, സയൻസ് വിഷയങ്ങളിൽ കോമൺ വെൽത്ത് സ്കോളർഷിപ് പ്രോഗ്രാമിന് അപേക്ഷിക്കാം.

ഗവേഷണ പ്രൊപോസൽ തയ്യാറാക്കുമ്പോൾ വ്യക്തമായ ധാരണ വേണം.പ്രായോഗികതയ്ക്കു മുൻ‌തൂക്കം നൽകണം. പ്രസ്തുത മേഖലയിലെ ഗവേഷണ വിടവ് വിലയിരുത്തി പ്രൊപ്പോസൽ തയ്യാറാക്കണം. സ്ഥാപനത്തിന്റെ മികവ്, പ്രവർത്തന മികവ്, സമയക്രമം എന്നിവ വ്യക്തമാക്കിയിരിക്കണം. തലക്കെട്ട്, ആശയം, നടത്തിപ്പ്, മോണിറ്ററിംഗ് ,വിശകലനം, ബഡ്ജറ്റ് എന്നിവയിൽ വ്യക്തത വേണം. 400 വാക്കുകളിൽ കുറയാത്ത അബ്‌സ്ട്രാക്റ്റ് വേണം.പ്രൊപ്പോസലിന്റെ പ്രസക്തി, സാദ്ധ്യതകൾ, സുസ്ഥിരത, ഇതിലൂടെ കൈവരിക്കാവുന്ന മാറ്റങ്ങൾ, മനുഷ്യ വിഭവ ശേഷി, ചെലവ് എന്നിവ നിർവചിച്ചിരിക്കണം. വ്യക്തമായ ഹോംവർക് ചെയ്തു മാത്രമേ പ്രൊപോസൽ തയ്യാറാക്കാവൂ. www.cscuk.fcdo.gov.uk

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UK PHD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA