SignIn
Kerala Kaumudi Online
Tuesday, 15 September 2026 2.38 AM IST

എസ്.ഷാജു യു.എൽ.സി.സി.എസ് ചെയർമാൻ

d

വടകര: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റി (യു.എൽ.സി.സി.എസ്) ചെയർമാനായി എസ്.ഷാജുവിനെ സൊസൈറ്റി ഡയറക്ടർ ബോർഡ് യോഗം തിരഞ്ഞെടുത്തു. ചീഫ് ജനറൽ മാനേജർ കെ.പ്രവീൺ കുമാറിനാണ് മാനേജിംഗ് ഡയറക്ടറുടെ ചുമതല. മുൻ ചെയർമാൻ രമേശൻ പാലേരിയുടെ നിര്യാണത്തെ തുടർന്നാണ് പുതിയ ചെയർമാനെ തിരഞ്ഞെടുത്തത്. 1997ൽ യു.എൽ.സി.സി.എസിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ച എസ്.ഷാജു 2009 മുതൽ സെക്രട്ടറിയും എം.ഡിയുമായി പ്രവർത്തിച്ചുവരികയായിരുന്നു. യു.എൽ സൈബർ പാർക്ക്, യു.എൽ ടെക്നോളജി
സൊല്യൂഷൻസ് (യു.എൽ.ടി.എസ് ) തുടങ്ങി സൊസൈറ്റിയുടെ വിവിധ അനുബന്ധ സ്ഥാപനങ്ങളുടെ രൂപീകരണത്തിലും വളർച്ചയിലും പങ്കാളിയായി. യു.എൽ.സി.സി.എസ് ആസ്ഥാന മന്ദിരത്തിന് സമീപം വടകര നാദാപുരം റോഡ് സ്വദേശിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ULCSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA