
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ ആറാം സെമസ്റ്റർ ബി.ടെക്. (2020 സ്കീം - റെഗുലർ - 2021 അഡ്മിഷൻ, സപ്ലിമെന്ററി - 2020 അഡ്മിഷൻ) ആഗസ്റ്റ് 2024 കമ്പ്യൂട്ടർ സയൻസ് & എൻജിനിയറിംഗ് ആൻഡ് ഇൻഫർമേഷൻ
ടെക്നോളജി ബ്രാഞ്ചുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും
സൂക്ഷ്മപരിശോധനയ്ക്കും 20വരെ അപേക്ഷിക്കാം.
ടൈംടേബിൾ
നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ./ബി.കോം./ബി.ബി.എ. എൽ എൽ.ബി. ബിരുദ പരീക്ഷകളുടെ ടൈംടേബിൾ
വെബ്സൈറ്റിൽ.
ഓപ്പൺ യൂണിവേഴ്സിറ്റി പരീക്ഷാഫലം
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആദ്യ ബാച്ചിലെ എം.എ ഇംഗ്ലീഷ്, മലയാളം പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 873 പഠിതാക്കൾ എം.എ ബിരുദത്തിന് അർഹരായി.
എം.എ മലയാളത്തിന് 603 പേർ പരീക്ഷ എഴുതിയതിൽ 510 പേർ വിജയിച്ചു. എം.എ ഇംഗ്ലീഷിന് 489 പേർ പരീക്ഷ എഴുതിയതിൽ 363 പേർ വിജയിച്ചു.പരീക്ഷാഫലം www.sgou.ac.inൽ.
14ന് ഗവർണർ രാജേന്ദ്ര ആർലേക്കറുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യൂണിവേഴ്സിറ്റി സെനറ്റിന്റെ അംഗീകാരത്തിന് വിധേയമായി വിജയികൾക്ക് ബിരുദദാനം നടത്തും.
സെമസ്റ്റർ ഗ്രേഡ് കാർഡുകൾ പഠിതാക്കളുടെ ലോഗിനിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഉത്തരക്കടലാസിന്റെ സോഫ്ട് കോപ്പിക്കും പുനർമൂല്യനിർണയത്തിനും നിശ്ചിത ഫീസടച്ച് അപേക്ഷകൾ erp.sgou.ac.in ലെ ലേണർ ഡാഷ്ബോർഡ് വഴി 25നകം സമർപ്പിക്കണം.
അസൈൻമെൻ്റ്റുകൾ സമർപ്പിച്ചിട്ടില്ലാത്തവരുടെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല.
ഓർമിക്കാൻ...
നീറ്റ് യു.ജി 2025 :- മാർച്ച് ഏഴ് രാത്രി 11.50 വരെ അപേക്ഷ സമർപ്പിക്കാം. സ്പീഡുള്ള ഇന്റർനെറ്റ് ബ്രൗസർ വഴി www.neet.nta.nic.in -ൽ അപേക്ഷ സമർപ്പിക്കുക. അക്ഷയ കേന്ദ്രങ്ങൾ വഴി എളുപ്പത്തിൽ അപേക്ഷിക്കാം. ഫീസ് ഓൺലൈനായി അടയ്ക്കണം. മേയ് നാലിനാണ് പരീക്ഷ.
നീറ്റ് പി.ജി സ്ട്രേ റൗണ്ട് കൗൺസലിംഗ്
നീറ്റ് മെഡിക്കൽ പി.ജിസ്ട്രേ റൗണ്ട് കൗൺസലിംഗിന് 12 നു രജിസ്റ്റർ ചെയ്യാം. 13 മുതൽ 16 വരെ ചോയ്സ് ഫില്ലിംഗ് നടത്താം.ഫെബ്രുവരി 19 നു ഫലം പ്രസിദ്ധീകരിക്കും. www.mcc.nic.in
സി.എം.എ ഫലം:- ഐ.സി.എം.എ.ഐ ഡിസംബറിൽ നടത്തിയ സി.എം.എ ഇന്റർമീഡിയറ്റ്, ഫൈനൽ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: icmai.in. വിജയ ശതമാനം 17.77.
ചാത്തന്നൂർ മോഹൻ പുരസ്കാരം
നോവലുകൾ ക്ഷണിച്ചു
കൊല്ലം: കവിയും ഗാനരചയിതാവും പത്രപ്രവർത്തകനുമായിരുന്ന ചാത്തന്നൂർ മോഹന്റെ സ്മരണക്കായി ഏർപ്പെടുത്തിയ 2025ലെ പുരസ്കാരത്തിന് നോവലുകൾ ക്ഷണിച്ചു. 2022, 2023, 2024 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മലയാളനോവലുകളാണ് പരിഗണിക്കുക. വിവർത്തനങ്ങൾ സ്വീകരിക്കില്ല. ഒരാളുടെ ഒരു കൃതി മാത്രമേ സ്വീകരിക്കു. പ്രായപരിധി 45. ഇരുപത്തയ്യായിരം രൂപയും ആർ.കെ രൂപകല്പന ചെയ്ത ശിൽപവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ചാത്തന്നൂർ മോഹന്റെ അനുസ്മരണദിനമായ ജൂൺ 15ന് കൊല്ലത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. പുസ്തകത്തിന്റെ മൂന്ന് പ്രതി ഡോ. അനന്തു മോഹൻ, ചാത്തന്നൂർ മോഹൻ ഫൗണ്ടേഷൻ, യദുകുലം, ജേർണലിസ്റ്റ് നഗർ, കടപ്പാക്കട പി.ഒ, കൊല്ലം - 691008 എന്ന വിലാസത്തിൽ മാർച്ച് 15നകം ലഭിക്കണമെന്ന് ഫൗണ്ടേഷൻ ചെയർമാൻ ഡോ. കെ. പ്രസന്നരാജൻ, സെക്രട്ടറി വിനീഷ്. വി. രാജ്, എന്നിവർ അറിയിച്ചു. ഫോൺ: 9447177581.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |