SignIn
Kerala Kaumudi Online
Saturday, 24 October 2026 1.44 PM IST

അമേരിക്കയിൽ മികച്ച അവസരങ്ങൾ

p

അമേരിക്കയിൽ മികച്ച സർവകലാശാലകളിൽ നിന്നു ബിരുദം നേടുന്ന 92 ശതമാനം പേരും മൂന്ന് മാസത്തിനുള്ളിൽ തൊഴിൽ നേടുന്നതായി അടുത്തകാലത്ത് നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നു. പ്രതിവർഷം 80000 ഡോളർ വേതനം ശരാശരി ഇവർക്ക് ലഭിക്കും. ഇവരിൽ ഭൂരിഭാഗവും തിരഞ്ഞെടുക്കുന്നത് മാനേജ്മന്റ്, ടെക്‌നോളജി, അക്കൗണ്ടൻസി, സയൻസ് അധിഷ്ഠിത കോഴ്‌സുകളാണ്. ബിരുദത്തിനു ശേഷമുള്ള ഒരു വർഷത്തെ ഗ്രാജ്വേറ്റ് പ്രോഗ്രാമും, ഇന്റേൺഷിപ്പും പൂർത്തിയാക്കി ഇവർ തൊഴിൽ മേഖലയിലെത്തുന്നു.

കൂടുതൽ വിദ്യാർത്ഥികളും തിരഞ്ഞെടുക്കുന്നത് എം.ബി.എ, എം.എസ് പ്രോഗ്രാമുകളാണ്. നിരവധി മേഖലകളിൽ എം.ബി.എ ഓഫർ ചെയ്യുന്നു. STEM കോഴ്‌സുകളിൽ ഉൾപ്പെടുത്തിയുള്ള എം.എസ് ബിസിനസ് അനലിറ്റിക്‌സ്, അക്കൗണ്ടൻസി & അനലിറ്റിക്‌സ്, സൈബർ സെക്യൂരിറ്റി, എൻജിനിയറിംഗ്, ജൈവ ശാസ്ത്ര കോഴ്‌സുകൾക്ക് അവസരങ്ങളേറെയാണ്. Python, R, Power BI, Tableau, CPA സർട്ടിഫിക്കേഷൻ മുതലായവയിൽ മികച്ച സ്‌കിൽ കൈവരിക്കാനുള്ള ആഡ് ഓൺ കോഴ്‌സുകളും പഠനത്തോടൊപ്പം പൂർത്തിയാക്കാം. പാർട്ട്ടൈം തൊഴിൽ, അസിസ്റ്റന്റ് ഷിപ് എന്നിവയ്ക്കുള്ള അവസരങ്ങളും ലഭിക്കും.

സ്കോളർഷിപ്പുകൾ

...............................

അമേരിക്കയിൽ ഉന്നതവിദ്യാഭ്യാസത്തിനെത്തുന്ന വിദ്യാർത്ഥികൾ 77 ശതമാനം പബ്ലിക് യൂണിവേഴ്‌സിറ്റികളിൽ പഠിക്കുമ്പോൾ 23 ശതമാനം മാത്രമാണ് സ്വകാര്യ സർവകലാശാലകളിലെത്തുന്നത്. സ്വകാര്യ യൂണിവേഴ്‌സിറ്റികളിൽ ട്യൂഷൻ ഫീസിൽ ഭീമമായ വർദ്ധനവുണ്ടായിട്ടുണ്ട്.

ഇന്ത്യയിൽ നിന്നും ഉപരിപഠനത്തിനെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണവും അനുദിനം വർദ്ധിച്ചുവരുന്നു. സയൻസ്, ടെക്‌നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്‌സ് അടങ്ങുന്ന STEM കോഴ്‌സുകൾ പഠിക്കാനാണ് വിദ്യാർത്ഥികൾ അമേരിക്കയിലെത്തുന്നത്. പ്രസ്തുത മേഖലയിൽ അഭ്യസ്തവിദ്യരുടെ ക്ഷാമം അമേരിക്കയിൽ 60 ശതമാനത്തിലേറെയാണ്. അതിനാൽ ഉപരിപഠന, ഗവേഷണ മേഖലകളിൽ STEM കോഴ്‌സുകൾ പഠിക്കാൻ അവസരങ്ങളേറെയാണ്.

അക്കാഡെമിയ വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം, മികച്ച സാങ്കേതിക വിദ്യ, ഗവേഷണ മികവ്, ഭൗതിക സൗകര്യങ്ങൾ, പുത്തൻ കോഴ്‌സുകൾ, ഇനവേഷൻ മുതലായവ അമേരിക്കൻ ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രത്യേകതകളാണ്.

വിദേശ പഠനത്തിന് തയ്യാറെടുക്കുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടത് ഇതിനു വേണ്ട സാമ്പത്തിക സഹായം എങ്ങനെ ഉറപ്പുവരുത്താമെന്നതാണ്. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് നിരവധി ഫുൾടൈം/പാർട്ട്ടൈം സ്‌കോളർഷിപ്പുകളുണ്ട്. മിക്ക സർവകലാശാലകളിലും സ്‌കോളർഷിപ്പുകളോ, സാമ്പത്തിക സഹായ പദ്ധതികളോ ഉണ്ട്. യൂണിവേഴ്‌സിറ്റി സ്‌കോളർഷിപ്പുകൾ, ഫിനാൻഷ്യൽ സ്‌കോളർഷിപ്പുകൾ, മെരിറ്റ്, വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പുകൾ, സർക്കാർ/സ്വകാര്യ സ്‌കോളർഷിപ്പുകൾ എന്നിവ ഇവയിൽപ്പെടും.

സ്‌കോളർഷിപ്പിന് അപേക്ഷിക്കുമ്പോൾ നിശ്ചിത തീയതിക്കകം അപേക്ഷിക്കണം. ഇതിനുമുമ്പ് തന്നെ അഡ്മിഷൻ ഓഫർ ലെറ്റർ ലഭിച്ചിരിക്കണം. ഓരോ യൂണിവേഴ്‌സിറ്റിക്കും അവസാനതീയതി വ്യത്യാസപ്പെട്ടിരിക്കും. യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റിലെ സ്‌കോളർഷിപ് പേജിൽ നിന്ന് പൂർണ വിവരങ്ങൾ, യോഗ്യത എന്നിവ അറിയാനാവും.

ബ്രിഡ്ജ്- 360

...................

അമേരിക്കയിലെ സാമൂഹിക സംരംഭകത്വ സ്ഥാപനമായ ബ്രിഡ്ജ് 360 ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അമേരിക്കയിലെ മികച്ച സർവകലാശാലകളിൽ പ്രവേശനം ലഭിക്കാൻ സൗജന്യ സേവനങ്ങളും, സ്‌കോളർഷിപ്/ ഫെല്ലോഷിപ്പ് ലഭിക്കാനുള്ള നടപടിക്രമങ്ങളും ചെയ്തുവരുന്നു. ബ്രിഡ്ജ് 360 ലിങ്കിലൂടെ വിദ്യാർത്ഥിക്ക് അഡ്മിഷൻ താത്പര്യം അറിയിക്കാം. 48 മണിക്കൂറിനകം അമേരിക്കയിൽ നിന്നുള്ള ഇന്റർവ്യൂ പ്രതീക്ഷിക്കാം. തുടർന്ന് വിദ്യാർത്ഥിയുടെ താത്പര്യത്തിനിണങ്ങിയ സർവ്വകലാശാലയിലേക്ക് ഉപരിപഠനത്തിനായുള്ള നടപടിക്രമങ്ങളാരംഭിക്കും. പ്രവേശന നടപടികൾ സൗജന്യമായി നൽകുന്നതോടൊപ്പം, പ്രസ്തുത സർവ്വകലാശാലകളിലേക്ക് സ്‌കോളർപ്പിനും ശുപാർശ ചെയ്യും. ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ബ്രിഡ്ജ് -360 ലേക്ക് അപേക്ഷിക്കാനുള്ള ഇ മെയിൽ studyinUSA@bridg360.com. വെബ്സൈറ്റ്: www.bridg360.com.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: USA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA