
തിരുവനന്തപുരം: ആർ.സി ബുക്കിൽ രേഖപ്പെടുത്താവുന്ന രീതിയിൽ മുൻകൂർ അനുമതിയോടെ ഏഴ് രൂപമാറ്റം വരുത്താമെന്ന ഉത്തരവുമായി ട്രാൻസ്‌പോർട്ട് കമ്മിഷണർ ജി.സ്പർജൻ കുമാർ. മുൻകൂർ അനുമതിയില്ലാതെ വാഹനങ്ങളിൽ വരുത്തുന്ന മാറ്റം നിയമപ്രകാരം നേരിടുമെന്ന മുന്നറിയിപ്പോടെയാണ് ഉത്തരവ്.
ആർ.ടി.ഒ അനുമതിയോടെയാണ് മാറ്റങ്ങൾ വരുത്തേണ്ടത്. നിരോധിത നിറം ഒഴികെ, വാഹനത്തിന്റെ നിറം മാറ്റാം. അതേ കമ്പനിയുടെ സമാനശേഷിയുള്ള പുതിയ എൻജിൻ വയ്ക്കാം. എന്നാൽ എൻജിൻ സ്വാപ്പിംഗ് അനുവദിക്കില്ല. സമാന മോഡലിലെ പുതിയ ഷാസി ഉപയോഗിക്കാം. എന്നാൽ മറ്റൊരു വാഹനത്തിന്റെ ഷാസി പാടില്ല. ഈ വ്യവസ്ഥകൾ വ്യക്തമാക്കി മുൻ കമ്മിഷർ സി.എച്ച്.നാഗരാജുവും ഉത്തരവിറക്കിയിരുന്നു. മോഡിഫിക്കേഷന് അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് നേരത്തെ ചർച്ചയായിരുന്നു. ജെൻസികൾക്ക് മുഖ്യമന്ത്രി നൽകിയ ഉറപ്പ് പാഴായി എന്നാണ് ഇപ്പോൾ ഉയരുന്ന വിമർശനം.
ഭിന്നശേഷിക്കാർക്ക് രൂപമാറ്റമാകാം
അംഗീകൃതകിറ്റ് ഉപയോഗിച്ച് ഇന്ധന രീതി മാറ്റാം
പ്രൊപ്പൽഷൻ സിസ്റ്റം കൺവേർഷനും അനുമതി ലഭിക്കും
ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്നതരത്തിൽ വാഹനങ്ങൾ രൂപമാറ്റം വരുത്താം.
നിർമ്മാതാക്കൾ, ഡീലർമാർ, സർക്കാർ അംഗീകൃത വർക്ക്‌ഷോപ്പുകൾ എന്നിവർ മുഖേനയേ മാറ്റം വരുത്താൻ പാടുള്ളൂ.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |