
തിരുവനന്തപുരം: അതിഥി തൊഴിലാളികളെന്ന മട്ടിൽ കേരളത്തിലെത്തുന്ന ബംഗ്ളാദേശികൾക്കെതിരെ അനധികൃത കുടിയേറ്റനിയമ പ്രകാരം സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബംഗ്ളാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരനെതിരെ ആലുവയിലുണ്ടായ പൊലീസ് നടപടി തടഞ്ഞത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ്. അദ്ദേഹവും കേസിൽ അറസ്റ്റിലായി. അനധികൃത കുടിയേറ്റത്തിനെതിരായ നടപടിയിൽ രാഷ്ട്രീയം കലർത്തരുത്. രാജ്യത്ത് ലഹരിക്കടത്തും അക്രമവും നടത്തുന്നത് ഇത്തരം കുടിയേറ്റക്കാരാണ്. അതുതടയേണ്ടത് നാട്ടിലെ സമാധാനജീവിതത്തിന് അനിവാര്യമാണ്. ഇതിനാണ് കേന്ദ്രസർക്കാർ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബിൽ 2025 നിയമം കൊണ്ടുവന്നതെന്നും മുരളീധരൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |