SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.42 AM IST

കോടതി അലക്ഷ്യ ഹർജി: കേരള വി.സി നേരിൽ ഹാജരാകുന്നത് ഒഴിവാക്കി

a

കൊച്ചി:കേരള സർവകലാശാല മുൻ രജിസ്ട്രാർ ഡോ.കെ.എസ്.അനിൽ കുമാർ നൽകിയ കോടതി അലക്ഷ്യക്കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മലിനെ ഹൈക്കോടതി ഒഴിവാക്കി.സസ്‌പെൻഷൻ ഉത്തരവ് സിൻഡിക്കേറ്റ് റദ്ദാക്കിയ ശേഷവും സർവീസിൽ തിരിച്ചെടുത്തില്ലെന്നാരോപിച്ചാണ് ഹർജി.വിഷയത്തിൽ ചാൻസലറായ ഗവർണറുടെ തീരുമാനമുണ്ടായ സാഹചര്യമടക്കം പരിഗണിച്ചാണ് തത്കാലം വി.സി ഹാജരാകേണ്ടതില്ലെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കിയത്.പദവിയൊഴിഞ്ഞ് ഡോ.അനിൽകുമാർ ശാസ്താംകോട്ട ഡി.ബി കോളേജ് പ്രിൻസിപ്പലായി മടങ്ങിപ്പോയ സാഹചര്യവും,സസ്‌പെൻഷൻ പിൻവലിച്ച തീരുമാനം ചാൻസലർ അംഗീകരിച്ചതും വ്യക്തമാക്കി വി.സി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.നേരിട്ട് ഹാജരാകാൻ കോടതി നിദ്ദേശിച്ചിരുന്നെങ്കിലും വിശദീകരണം അടങ്ങുന്ന സത്യവാങ്മൂലം സമർപ്പിക്കുകയാണ് വി.സി ചെയ്തത്.ഹർജി 31ലേക്ക് മാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA