SignIn
Kerala Kaumudi Online
Tuesday, 15 September 2026 2.11 AM IST

നികുതി പിരിവ് കാര്യക്ഷമമാക്കണം: മുഖ്യമന്ത്രി

1

തിരുവനന്തപുരം:സംസ്ഥാനത്തെ നികുതി പിരിവ് കൂടുതൽ കാര്യക്ഷമമാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ.

സംസ്ഥാന ജി.എസ്.ടി.വകുപ്പ് വാങ്ങിയ 64 ഔദ്യോഗിക വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൃത്യമായി നികുതിപിരിവ് നടത്തി ജി.എസ്.ടി വകുപ്പ് കാര്യക്ഷമമായി പ്രവർത്തിക്കേണ്ട സമയമാണിത്. നികുതി കൂട്ടാതെ, നികുതി വരുമാനം വർദ്ധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധിയിൽ നിന്ന് കരകയറ്റുന്നതിൽ ജി.എസ്.ടി വകുപ്പിന് നിർണായക പങ്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നൂറുദിനകർമപദ്ധതിയുടെ ഭാഗമായാണ് വാഹനങ്ങൾ വാങ്ങിയത്. വാഹനങ്ങളുടെ താക്കോൽ ജി.എസ്.ടി കമ്മിഷണർ പി.ബി.നൂഹിന് മുഖ്യമന്ത്രി കൈമാറി.

ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ അദ്ധ്യക്ഷനായി. സ്‌പെഷ്യൽ കമ്മിഷണർ രാഹുൽ കൃഷ്ണശർമ, അഡീഷണൽ കമ്മിഷണർ മുഹമ്മദ് ഷെഫീഖ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA