
മലപ്പുറം: കേരളത്തിലെത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ കൂടിക്കാഴ്ച നടത്തി. ചേലേമ്പ്രയിലെ 'തുല വെൽനെസ് സെന്ററിൽ' വച്ചായിരുന്നു ഒരുമണിക്കൂറോളം നീണ്ട കൂടിക്കാഴ്ച. വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ചർച്ചയിൽ പങ്കെടുത്തു. ഉച്ചയ്ക്ക് 2.50ഓടെ ആരംഭിച്ച കൂടിക്കാഴ്ച 3.40 വരെ നീണ്ടു. വ്യവസായ-ടൂറിസം മേഖലകളിലെ സഹകരണവും പുതിയ നിക്ഷേപ സാദ്ധ്യതകളും കൂടിക്കാഴ്ചയിൽ ചർച്ചയായതായാണ് വിവരം. കോഴിക്കോട്ടെ മർക്കസിലെ പരിപാടികൾക്ക് ശേഷമാണ് ഞായറാഴ്ച രാത്രി മലേഷ്യൻ പ്രധാനമന്ത്രി ചേലേമ്പ്രയിലെ വെൽനെസ് സെന്ററിലെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |