SignIn
Kerala Kaumudi Online
Tuesday, 15 September 2026 2.38 AM IST

വി.ഡി.സതീശന്റെ എ.ഐ ‌ഡാൻസ് മെറ്റ നീക്കി

1

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി വിവാദമായിരിക്കേ, മുഖ്യമന്ത്രി വി.ഡി. സതീശൻ കെ.എസ്.ഇ.ബി. ജീവനക്കാരുമൊത്ത് നൃത്തം ചെയ്യുന്ന എ.ഐ നിർമ്മിത വീഡിയോ മെറ്റ നീക്കം ചെയ്തു. വൈറലായ വീഡിയോയെ പ്രശംസിച്ച മുഖ്യമന്ത്രി, നിയമപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. പിന്നാലെയാണ്

ഇന്ത്യയിലെ ഐ.ടി. നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മെറ്റ വീഡിയോ പിൻവലിച്ചത്. മറ്റു രാജ്യങ്ങളിൽ വീഡിയോ കാണാൻ സാധിക്കും.

തൃശ്ശൂർ സ്വദേശിയായ അഭിജിത്ത് ദുബായിലെ സുഹൃത്ത് അഖിലുമൊത്താണ് എ.ഐ. ഉപയോഗിച്ച് വീഡിയോ നിർമ്മിച്ചത്.

പവർകട്ടുമായി ബന്ധപ്പെട്ട ദുരിതത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മിച്ച എ.ഐ. വീഡിയോ ജനം ഏറ്റെടുത്തിരുന്നു. വീഡിയോയിൽ എ.ഐ. ആണെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മോഹൻലാലിനേക്കാളും വിജയിനേക്കാളും മികച്ച രീതിയിൽ താൻ നൃത്തം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

1.78 കോടി ആൾക്കാർ വീഡിയോ കണ്ടിട്ടുണ്ട്. അരലക്ഷത്തിലേറെ കമന്റുകളും ഉണ്ട്. ഇതൊന്നും തങ്ങൾ പ്രതീക്ഷിച്ചിരുന്നില്ലെന്ന് അഭിജിത്ത് പറയുന്നു. മെറ്റയ്ക്ക് ബന്ധപ്പെട്ടവർ റിപ്പോർട്ട് ചെയ്തതുകൊണ്ടാണ് വീഡിയോ ഇന്ത്യയിൽ നീക്കം ചെയ്തതെന്ന് അഭിജിത്ത് മാദ്ധ്യമങ്ങളോടു പ്രതികരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VDSATHEESHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA