
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നവതി ആഘോഷം ചിങ്ങ മാസത്തിലെ വിശാഖം നക്ഷത്ര ദിനമായ നാളെ കണിച്ചുകുളങ്ങരയിലെ വസതിയിൽ നടക്കും. നാല് ദിവസങ്ങളായി വീട്ടുമുറ്റത്തൊരുക്കിയ ഹോമകുണ്ഡത്തിൽ നടന്നുവരുന്ന പൂജ നാളെ രാവിലെ 9 മണിയോടെ സമാപിക്കും. പതിനൊന്ന് മണിയോടെ പിറന്നാൾ കേക്ക് മുറിക്കും.
വീട്ടിലെത്തുന്ന എല്ലാവർക്കും സദ്യ ഒരുക്കുന്നുണ്ട്. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിൽ നിന്ന് നിരവധി പേർ ആശംസകളുമായി എത്തും. കേരളത്തിലെ വിവിധ എസ്.എൻ.ഡി.പി യോഗം യൂണിയനുകളിൽ നിന്നുള്ള പ്രതിനിധികളുമെത്തും. വെള്ളാപ്പള്ളി നടേശന് പദ്മഭൂഷൺ ബഹുമതി ലഭിച്ച ശേഷമുള്ള ആദ്യ പിറന്നാളാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |