SignIn
Kerala Kaumudi Online
Saturday, 24 October 2026 1.41 AM IST

കർഷക ക്ഷേമനിധി ബോർഡ് പ്രവർത്തനം തടസപ്പെട്ടു ആനുകൂല്യം കൂടിപ്പോയെന്ന് ധനവകുപ്പ്

p

തിരുവനന്തപുരം: ആനുകൂല്യ വിതരണത്തിനും പദ്ധതികൾക്കും ധനവകുപ്പ് പച്ചക്കൊടി കാട്ടാത്തതോടെ അഞ്ചുകൊല്ലം മുമ്പ് തുടങ്ങിയ സംസ്ഥാന കർഷക ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം മുടങ്ങി. ഇതോടെ അംഗങ്ങളായവർക്ക് ആനുകൂല്യങ്ങൾ നൽകാൻ കഴിയുന്നില്ല. മറ്രു ക്ഷേമനിധി ബോർഡുകളെക്കാൾ പെൻഷൻ തുകയടക്കമുള്ള ആനുകൂല്യങ്ങൾ ഇവിടെ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി ധനവകുപ്പ് ഉടക്കിട്ടിരിക്കുന്നുവെന്നാണ് സൂചന.

കർഷക ക്ഷേമനിധി ബോർഡിൽ അംഗമാകുന്ന കർഷകന് 60 വയസാകുമ്പോൾ പരമാവധി 5,000 രൂപവരെ പ്രതിമാസ പെൻഷൻ നൽകാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇൻഷ്വറൻസ്, ഭവന, ചികിത്സ, വിദ്യാഭ്യാസ, വിവാഹ ധനസഹായം അടക്കമുള്ള ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, മറ്റു ബോർഡുകളിൽ പെൻഷൻ തുക 1600 രൂപയാണ്. പെൻഷൻ തുകയടക്കം കർഷക ക്ഷേമനിധിയിൽ കൂടിപ്പോയെന്നാണ് ധനവകുപ്പ് പറയുന്നത്. തടസം നീക്കാൻ ധന, കൃഷിവകുപ്പ് മന്ത്രിമാർ പലവട്ടം യോഗം ചേർന്നെങ്കിലും തീരുമാനമായില്ല.

2020ലാണ് ബോർഡ് പ്രവർത്തനം തുടങ്ങിയത്. പ്രവർത്തനം മുടങ്ങിയതോടെ അംഗത്വമെടുക്കാൻ കർഷകർ മടിക്കുകയാണ്. കർഷക ക്ഷേമനിധിയിൽ അനൂകൂല്യം കൂടിയതിനാൽ മറ്റ് ബോർഡുകളിലുള്ളവർ അംഗത്വം ഉപേക്ഷിച്ച് ഇങ്ങോട്ട് വരുമോ എന്ന ആശങ്കയുണ്ട്. ഇത് മറ്റു ബോർഡുകൾക്ക് ഭീഷണിയാകുമെന്ന ചിലരുടെ 'കണ്ടെത്തലും' വഴിമുടക്കലിന് പിന്നിലുണ്ടെന്നാണ് ആക്ഷേപം.

സർക്കാരിന് ബാദ്ധ്യത

വരില്ലെന്ന് കൃഷിവകുപ്പ്

കർഷകന്റെ അംശദായം, കൃഷി അനുബന്ധ സ്രോതസുകളിൽ നിന്നടക്കം ബോർഡിന് ലഭിക്കുന്ന വരുമാനത്തിൽ നിന്ന് പെൻഷൻ നൽകാനാകുമെന്ന് കൃഷിവകുപ്പ് പറയുന്നു. സർക്കാരിന് ബാദ്ധ്യത ഉണ്ടാകില്ല. കാർഷിക ഉത്പന്നങ്ങൾ മൂല്യവർദ്ധിതമാക്കുന്ന കമ്പനികളുടെ ലാഭവിഹിതത്തിൽ നിന്നടക്കം പത്തിലേറെ രീതിയിൽ വരുമാനം കണ്ടെത്താനാകുമെന്നും വ്യക്തമാക്കി. ഇതുവരെ കർഷകരിൽ നിന്ന് ലഭിച്ച അംശദായം 2.75 കോടിയാണ്. കൃഷിയുടെ പ്രോത്സാഹനം ലക്ഷ്യമിട്ടാണ് അനുകൂല്യങ്ങൾ കൂട്ടിയത്.

20 ലക്ഷം

സംസ്ഥാനത്തെ കർഷകർ

19,407

അംഗത്വത്തിനായി ലഭിച്ച അപേക്ഷ

15,107

ഇതുവരെ അംഗത്വം നൽകിയത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WELFARE BOARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA