
തിരുവനനന്തപുരം: തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിനിടെ പാളയത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ വൻസംഘർഷം. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് മുന്നിൽ വച്ച് തങ്ങളുടെ മാർച്ചിന് നേര കല്ലേറ് ഉണ്ടായെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു, മന്ത്രി ഒ.ജെ.ജനീഷ്, ഷാഫി പറമ്പിൽ എം.പി എന്നിവർ നയിച്ച മാർച്ചിന് നേരെയാണ് കല്ലേറുണ്ടായത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിൽ ടയർ കത്തിച്ച് പ്രതിഷേധിക്കുന്നതിനിടെ ഹോസ്റ്റലിൽ നിന്ന് കൂവലുണ്ടായി. പിന്നാലെ ബിയർ കുപ്പികളും കല്ലുകളും എസ്.എഫ്.ഐ പ്രവർത്തകർ എറിഞ്ഞെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. യൂണിവേഴ്സിറ്റി ഹോസ്റ്റലിനുള്ളിൽ കയറിയ പൊലീസ് എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ് നടത്തി. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
അതേസമയം പ്രകോപനം ഉണ്ടാക്കിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് ഹോസ്റ്റലിലെ വിദ്യാർത്ഥികൾ ആരോപിച്ചു. പവർകട്ട് സമയത്ത് ഹോസ്റ്റിലനുള്ളിൽ നിന്ന് മുദ്രാവാക്യം വിളിക്കുക മാത്രമാണുണ്ടായതെന്നും മാർച്ച് കടന്നുപോയപ്പോൾ യൂത്ത് കോൺഗ്രസുകാർ ബിയർ കുപ്പികളും തീപ്പന്തങ്ങളും എറിയുകയായിരുന്നുവെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ഹോസ്റ്റലിന് പുറത്ത് യൂത്ത ്കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. ഇതിനിടെ എസ്.എഫ്.ഐയുടെ കൊടി പ്രതിഷേധക്കാർ കത്തിച്ചു. പൊലീസുകാരടക്കം നിരവധി പേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. പരിക്കേറ്റ പ്രവർത്തകരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |