
തിരുവനന്തപുരം: കാസർകോട് ജി.എച്ച്.എസ് ബാനം സ്കൂളിലെ വിദ്യാർത്ഥികൾക്ക് മംഗലംകളി ഒരു മത്സരയിനം മാത്രമല്ല. സ്വന്തം കലാരൂപമാണ്. നാക്കുളുക്കുന്ന കടുകട്ടി പ്രയോഗങ്ങളെ പാട്ടുംപാടിയും തനത് ചുവടുകളെ തനിമ നഷ്ടപ്പെടാതെയുമാണ് ഇവർ വേദിയിൽ അവതരിപ്പിക്കുന്നത്.
എ ഗ്രേഡുമായി തിരികെ നാട്ടിലേക്ക് വണ്ടികയറുമ്പോൾ വിദ്യാർത്ഥികളും പരിശീലകരും ഡബിൾ ഹാപ്പി. മംഗലംകളി ഗുരുപൂജ പുരസ്കാര ജേതാവ് ഉമ്പിച്ചിയമ്മയുടെ കൊച്ചുമകൾ ഉൾപ്പെടെയുള്ള കുട്ടികളാണ് സ്വന്തം ഗോത്രകലയുമായി കാസർകോട് നിന്ന് അനന്തപുരിയിലെത്തിയത്. അവർ ഒരേ സ്വരത്തിൽ പറഞ്ഞു... ഇന്ത് എക്കൾണ ചൊർക്ക് (ഇത് ഞങ്ങളുടെ കളി).
ഞങ്ങളുടെ കലാരൂപത്തിന് നൽകിയ അംഗീകാരത്തിന് നന്ദി. നാട്ടിൽ മംഗലംകളി ആടി പരിചയമുള്ളവരാണ് കുട്ടികൾ.
- ഉമ്പിച്ചിയമ്മ
മംഗലം കളി സ്ഥിരമായി കളിക്കുന്നവരാണ് ഞങ്ങൾ.
- മോഹനൻ ബാനം,
ഉമ്പിച്ചിയമ്മയുടെ മകൻ
സ്കൂളിലും നാട്ടിലും ഒരുപോലെ കുട്ടികൾക്ക് പരിശീലനം കൊടുക്കാനായി. രണ്ട് കുട്ടികൾ മാത്രമാണ് ഗോത്ര വിഭാഗത്തിൽപ്പെടാത്തവർ.
- സുനിൽ ബാനം,
ടീം പരിശീലകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |