SignIn
Kerala Kaumudi Online
Friday, 23 October 2026 11.32 AM IST

ശ്രീഹരിക്ക് പ്രിയം ഗിത്താറും ക്രിക്കറ്റും

hi

തിരുവനന്തപുരം: തെയ്യത്തിന്റെ നാട്ടിൽ നിന്ന് ഗിത്താറുമായെത്തിയ ശ്രീഹരി എ ഗ്രേഡുമായാണ് മടങ്ങുന്നത്. 2023ലെ കലോത്സവത്തിലും എ ഗ്രേഡ് നേടിയിരുന്നു. രൺഥീർ കവിതാ ദമ്പതികളുടെ മകനായ ശ്രീഹരി കണ്ണൂർ സെന്റ് ജോസഫ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.

ഒമ്പത് വർഷമായി ശ്രീഹരി ഗിത്താർ അഭ്യസിക്കുന്നുണ്ട്. കഴിഞ്ഞ നാല് വർഷമായി സ്വന്തമായാണ് പരിശീലനം. ക്രിക്കറ്റ് താരം കൂടിയായ ശ്രീഹരി അണ്ടർ സെവന്റി ക്രിക്കറ്റ് മത്സരങ്ങളിൽ കണ്ണൂരിനായി മത്സരിച്ചിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മത്സരങ്ങളിൽ പങ്കെടുത്തിട്ടുമുണ്ട്. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാനായ ശ്രീഹരി സഞ്ജു സാംസന്റെ കട്ട ഫാനാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALOLSAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA