SignIn
Kerala Kaumudi Online
Friday, 23 October 2026 11.32 AM IST

മോഹിനിയായി മകൾ, ചെണ്ടക്കോലെടുത്ത് അച്ഛൻ

photo

തിരുവനന്തപുരം: സംസ്ഥാന കലോത്സവത്തിന്റെ രണ്ട് വേദികളിൽ അച്ഛനും മകളും!. മകൾ മോഹിനിയാട്ട അരങ്ങിലായിരുന്നെങ്കിൽ കഥകളിക്ക് ചെണ്ടവായിക്കാനാണ് അച്ഛനെത്തിയത്. തിരുവല്ല എം.ജി.എം എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ നിത്യശ്രീ ഉണ്ണിക്കൃഷ്ണനും അച്ഛൻ കലാഭാരതി ഉണ്ണിക്കൃഷ്ണനുമാണ് രണ്ട് വേദികളിലെത്തിയത്. ഉണ്ണിക്കൃഷ്ണൻ 35 വർഷമായി കലോത്സവ വേദിയിലെ സാന്നിദ്ധ്യമാണ്. ഇന്നലെ കഥകളി രണ്ട് സിംഗിളിനും രണ്ട് ഗ്രൂപ്പിനും ചെണ്ട വായിച്ചു. ഇന്നും നാളെയും തുടരും. നിത്യശ്രീ കഥകളിയും ചെണ്ടയും പഠിച്ച് അരങ്ങേറിയതാണ്. അഞ്ച് വയസ് മുതൽ നൃത്തം പഠിക്കുന്നുണ്ട്. മോഹിനിയാട്ടത്തിന് എ ഗ്രേഡും നിത്യശ്രീ സ്വന്തമാക്കി. ശ്രീകലയാണ് അമ്മ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALOLSAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA