SignIn
Kerala Kaumudi Online
Friday, 23 October 2026 11.32 AM IST

കൊടിയേറ്റം കെങ്കേമം, കലയുടെ ആനന്ദം നിറച്ച് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊടിയേറി

kalolsavam

തിരുവനന്തപുരം: ആവേശം കൊട്ടിക്കയറിയ മനസുകളിൽ കലയുടെ ആനന്ദം നിറച്ച് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊടിയേറി. കേരളീയ ചരിത്രത്തിന്റെ സ്പന്ദനമായ സ്വാഗതഗാനാവിഷ്കാരം ഉദ്ഘാടന ചടങ്ങിന് മാറ്റേകി. പ്രധാന വേദിയിൽ ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ചെത്തിയ വെള്ളാർമല സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച സംഘനൃത്തം ഹൃദയം നുറുങ്ങുന്ന വേദനയ്ക്കൊപ്പം ഒറ്റക്കെട്ടായ അതിജീവനത്തിന്റെ പ്രത്യാശയും പകർന്നു.

എം.ടി.വാസുദേവൻ നായരുടെ സ്മരണാർത്ഥം എം.ടി നിളയെന്ന് പേരിട്ടിരിക്കുന്ന പ്രധാനവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് പതാക ഉയർത്തി. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷനായി. മന്ത്രിമാരായ ജി.ആർ.അനിൽ, കെ.രാജൻ, എ.കെ.ശശീന്ദ്രൻ, വീണ ജോർജ്, മേയർ ആര്യ രാജേന്ദ്രൻ, ജോൺ ബ്രിട്ടാസ് എം.പി, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.ജോയ്, ആന്റണി രാജു, വി.കെ.പ്രശാന്ത്, ഐ.ബി.സതീഷ്, എം.വിൻസെന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ജില്ലാ കളക്ടർ അനുകുമാരി തുടങ്ങിയവർ പങ്കെടുത്തു.

കൈയടിനേടി സ്വാഗതഗാനം

കേരള കലാമണ്ഡലത്തിലെയും പൊതുവിദ്യാലയങ്ങളിലെയും വിദ്യാർത്ഥികൾ ചേർന്ന് അവതരിപ്പിച്ച സ്വാഗത ഗാനത്തോടെയായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. ശ്രീനിവാസൻ തൂണേരി രചിച്ച് കാവാലം ശ്രീകുമാർ ഈണമിട്ട സ്വാഗതഗാനം വേദിയിൽ കേരളത്തിന്റെ തുടിപ്പായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALOLSAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA