SignIn
Kerala Kaumudi Online
Friday, 23 October 2026 11.31 AM IST

ആശയക്കുഴപ്പത്തിലാക്കി സമയ മാറ്റം

kalolsavam

തിരുവനന്തപുരം: കഥാ-കവിതാ രചന മത്സരത്തിനെത്തിയവരെ ആശയക്കുഴപ്പത്തിലാക്കി സംഘാടകർ. തൈക്കാട് ഗവ. മോഡൽ എച്ച്.എസ്.എസിലെ രാമപുരം പുഴ വേദിയിൽ നിശ്ചയിച്ച ഹൈസ്‌കൂൾ വിഭാഗം മലയാളം കഥാ-കവിതാ രചനാ മത്സരങ്ങളുടെ സമയമാണ് അപ്രതീക്ഷിതമായി മാറ്റിയത്.

രാവിലെ 11ന് കഥാരചനയും ഉച്ചയ്ക്ക് ഒന്നിന് കവിതാരചനയുമാണ് നിശ്ചയിച്ചത്. മറ്റ് മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളെ പരിഗണിച്ചാണ് ആദ്യം കവിതാ രചന നടത്തിയത്. പിന്നീട് കഥാരചന എന്ന രീതിയിൽ മുന്നറിയിപ്പില്ലാതെ സമയം പുനഃക്രമീകരിക്കുകയായിരുന്നു. സാങ്കേതിക പ്രശ്‌നമാണെന്ന് അറിയിച്ചെങ്കിലും മത്സരാർത്ഥികളുടെ രക്ഷിതാക്കളും അദ്ധ്യാപകരും ഇത് ചോദ്യം ചെയ്തു. 11 മണിക്ക് ആരംഭിക്കാനിരുന്ന മത്സരം 12.45 വരെ നീട്ടിവച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALOLSAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA