
മകളെ നൃത്തം പഠിപ്പിക്കാൻ പെയിന്റിംഗ് തൊഴിലാളിയായ അച്ഛൻ ബാബുവിന്റെ വരുമാനം തികയില്ലെന്ന് മനസിലാക്കി വിദേശത്ത് ജോലിക്ക് പോയതാണ് തൊടുപുഴ സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനി ശ്രീനന്ദ ബാബുവിന്റെ അമ്മ ശ്രീദേവി.
കുവൈറ്റിൽ ജോലിക്ക് പോകുമ്പോൾ ശ്രീനന്ദയുടെ ഡാൻസ് ടീച്ചറായ രമ്യയോട് ഒരു കാര്യമേ പറഞ്ഞുള്ളു, എന്റെ കുഞ്ഞ് ഡാൻസ് പഠിക്കട്ടെ, ചെലവ് ഞാൻ നോക്കിക്കോളാം.. ആദ്യ ശമ്പളമായി ലഭിച്ച 30000 രൂപയിൽ 20000 രൂപയും മകളുടെ ഡാൻസ് ആവശ്യങ്ങൾക്കാണ് നൽകിയത്.
മൂന്നര വയസിൽ നൃത്തപഠനത്തിനെത്തിയ ശ്രീനന്ദയെ ഗുരുവായ രമ്യ ഹരീഷിന് സ്വന്തം മകളെ പോലെയാണ്. 120ലറെ കുട്ടികൾ പഠിക്കുന്ന നൃത്ത വിദ്യാലത്തിലെ ആദ്യ വിദ്യാർത്ഥിയാണ് ശ്രീനന്ദ. അമ്മേ എന്ന് തന്നെയാണ് ശ്രീനന്ദ രമ്യയെയും വിളിക്കുന്നത്. ശ്രീദേവി നാല് മാസം മുമ്പാണ് വിമാനം കയറിയത്. ശ്രീനന്ദയുടെ ഡാൻസ് പൂർണമായും രമ്യ വീഡിയോ കോളിലൂടെ ശ്രീദേവിയെ കാണിച്ചു.
മോഹിനിയാട്ടത്തിന് പുറമേ കേരളനടനത്തിലും ശ്രീനന്ദ മത്സരിക്കുന്നുണ്ട്. രണ്ടിനങ്ങളിലെ മത്സരം, താമസം, ആഭരണങ്ങളുടെ വാടക അങ്ങനെ എല്ലാം കൂടി സംസ്ഥാന കലോത്സവത്തിന്റെ ചെലവ് മാത്രം 25,000 രൂപയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |