SignIn
Kerala Kaumudi Online
Friday, 23 October 2026 7.00 PM IST

പതിനേഴാം തവണയും കണ്ണൂർ മേളപ്പെരുക്കം

hi

തെയ്യത്തിന്റെ നാട്ടിൽ നിന്ന് പത്മനാഭന്റെ മണ്ണിലെത്തി മേളപ്പെരുമയിൽ എ ഗ്രേഡോടെ മടക്കം. എച്ച്.എസ്.എസ് വിഭാഗത്തിൽ തുടർച്ചയായി പതിനേഴാം തവണയും കൊട്ടിക്കയറിയപ്പോൾ ക്രെഡിറ്റ് മുഴുവൻ ഗുരുവായ പൂർവ വിദ്യാർത്ഥി ഉല്ലാസ് പണിക്കർക്കാണ്.

മൂന്ന് തവണ മത്സരാർത്ഥിയായും പതിന്നാല് തവണ ഗുരുനാഥനുമായാണ് ആശാൻ എത്തിയത്. പതിനാറ് വർഷം മുമ്പ് ഉല്ലാസ് പഠിക്കുന്ന കാലത്താണ് സ്കൂളിൽ ആദ്യമായി ചെണ്ട മത്സരം നടക്കുന്നത്. പിന്നീട് ഇങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇത്തവണ ഇലത്താളവുമായി പൂജയും കുഴലുമായി അനന്യയും ചേർന്നതോടെ ആദ്യമായി ഈ സ്കൂളിൽ നിന്ന് പെൺകുട്ടികളും എ ഗ്രേഡിൽ പങ്കാളികളായായി.

പ്ലസ്ടു വിദ്യാർത്ഥി ശേഷാദ്രിനാഥന്റെ നേതൃത്വത്തിൽ അഭിനന്ദും ശ്രീനന്ദും അഭിറാമും ആദിലുംകൂടി കൊമ്പും ചെണ്ടയും വലംതലയുമായി താളം മുറുക്കിയപ്പോൾ പൂജപ്പുര സരസ്വതി മണ്ഡപത്തിൽ താളപ്പെരുമഴ പെയ്തിറങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALOLSAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA