
ഭരതനാട്യത്തിലും കുച്ചുപ്പുടിയിലും എ ഗ്രേഡ് സ്വന്തമാക്കിയപ്പോൾ അനന്തപുരിയുടെ റോമാ രാജീവിന് ഹാട്രിക് മധുരം. കഴിഞ്ഞ മൂന്ന് വർഷമായി തുടർച്ചയായി എ ഗ്രേഡ് തിളക്കമുണ്ട് റോമയുടെ ചിലങ്കയ്ക്ക്. വർക്കല ഇടവ ലിറ്റിൽ ഫ്ളവർ ഇ.എം എച്ച്.എസ്.എസിലെ പ്ളസ് ടു വിദ്യാർത്ഥിനിയാണ് റോമാ രാജീവ്. രാമകഥയിലെ ജടായു വധമാണ് കുച്ചുപ്പുടിയിൽ ഇന്നലെ അവതരിപ്പിച്ചത്. പ്രവാസിയായ ഇടവ ഭാനു വിഹാറിൽ ഭാനു രാജീവിന്റെയും റീബയുടെയും മകളാണ്. പതിനൊന്ന് വർഷമായി നൃത്തം അഭ്യസിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |