
ആൺകുട്ടികൾ നിറഞ്ഞ തബല വാദ്യ മത്സരത്തിൽ ഏക പെൺസാന്നിദ്ധ്യമായി എറണാകുളം മട്ടാഞ്ചേരി ടി.ഡി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിനി റെയിൻ ഫെർണാണ്ടസ്. ആദ്യ മത്സരത്തിൽ തന്നെ എ ഗ്രേഡും കൊട്ടിയെടുത്തു. ഫോർട്ട് കൊച്ചി അധികാരിവളപ്പ് റെയിൻബേർഡ് ഹൗസിൽ ജോൺസണിന്റെയും നീതുവിന്റെയും ഏക മകളാണ്. ആറ് വർഷം മുമ്പാണ് തബല അഭ്യസിച്ച് തുടങ്ങിയത്. യോഗാ പരിശീലകയായ അമ്മ നീതു സ്ഥിരമായി കേൾക്കാറുള്ള ഗുരുധ്വാര ഭജനുകളിൽ നിന്നാണ് തബലയുടെ താളത്തോട് ഇഷ്ടം തോന്നിയത്. പഠിക്കാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ പിറ്റേന്ന് അച്ഛൻ തബലയെത്തിച്ചു. ജിത്തു ഉമ്മന് കീഴിലായിരുന്നു പരിശീലനം. നിലവിൽ പഞ്ചാബി തബല കലാകാരനായ ജഗ് മോഹൻ സിംഗിന് കീഴിൽ ഓൺലൈനായാണ് പഠനം. ഈ വർഷമാണ് ആദ്യമായി മത്സരരംഗത്തിറങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |