
ആട്ടവിളക്കിനും ക്യാമറയ്‌ക്കും മുന്നിൽ ഒരുപോലെ അഭിനയമികവ് കാഴ്‌ചവയ്‌ക്കുന്ന പ്ലസ് ടുക്കാരി ദേവമാനസയ്‌ക്ക് ഇത്തവണ കലോത്സവം ദുഃഖം കൂടി സമ്മാനിക്കുന്നു. മുൻ വർഷങ്ങളിലെപോലെ സിംഗിൾ കഥകളി, ഗ്രൂപ്പ് കഥകളി, ഓട്ടൻതുള്ളൽ എന്നിവയ്‌ക്കൊപ്പം അവസാന മത്സരം കളറാക്കാൻ ചവിട്ടുനാടകത്തിലും ദേവമാനസ പങ്കെടുക്കുന്നുണ്ട്. ആദ്യം പങ്കെടുത്ത ഓട്ടൻതുള്ളലിന് എ ഗ്രേഡ് നേടിക്കഴിഞ്ഞു. കഥകളിക്കൊപ്പം സിനിമയും ഏറെ ഇഷ്ടപ്പെടുന്ന ദേവമാനസ തട്ടുംപുറത്ത് അച്യുതൻ, ടു നൂറ വിത്ത് ലൗ തുടങ്ങി ഏഴോളം സിനിമകളിൽ ബാലതാരമായി വേഷമിട്ടിട്ടുണ്ട്. 2020ലെ ഇന്ത്യൻ ഐക്കൺ അവാർഡ്, ഗുരുദേവ പുരസ്‌കാരം, ചലച്ചിത്ര പ്രേക്ഷക സമിതിയുടെ സ്‌പെഷ്യൽ ജൂറി പുരസ്‌കാരം എന്നിവ നേടിയ ദേവമാനസയ്‌ക്ക് വിനയൻ, ലാൽ ജോസ് ഉൾപ്പെടെയുള്ള സംവിധായകരുടെ സിനിമകളിൽ അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇനി സിനിമയിൽ സജീവമാവാനുള്ള ഒരുക്കത്തിലാണ്.

|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |