
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന ആദ്യസംഘത്തെ മന്ത്രി വി.ശിവൻകുട്ടി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ സ്വീകരിച്ചു. കണ്ണൂർ സെന്റ് തെരേസാസ് സ്‌കൂളിലെ വിദ്യാർത്ഥികളാണ്. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ആഘോഷപൂർവമായ വരവേല്പാണ് നൽകിയത്. സംഘാടകസമിതി ചെയർമാൻ മന്ത്രി ജി.ആർ. അനിൽ, എം.എൽ.എമാരായ ആന്റണി രാജു, എം.വിൻസന്റ്, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |