ബിജെപി നേതാവ് കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ പുതിയ വ്ലോഗാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഫോളോവേഴ്സിന്റെ കമന്റിനുള്ള മറുപടിയായിരുന്നു ദിയയുടെ പുതിയ വ്ലോഗ്. തന്റെ രീതികളെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചും ദിയ ഇതിൽ സംസാരിക്കുന്നുണ്ട്.
ഭർത്താവ് അശ്വിന്റെ അമ്മയെ വിവാഹത്തിന് മുൻപ് 'മീനമ്മ' എന്ന് വിളിച്ചിരുന്ന ദിയ എന്തുകൊണ്ടാണ് ആന്റി എന്ന് ഇപ്പോൾ വിളിക്കുന്നതെന്ന ചോദ്യത്തിനും ദിയ മറുപടി പറയുന്നുണ്ട്. തന്റെ അമ്മ സിന്ധു കൃഷ്ണയെ മാത്രമാണ് 'അമ്മ' എന്ന് വിളിക്കുന്നതെന്നും അശ്വിൻ തന്റെ അമ്മയെ സിന്ധുവെന്നാണ് വിളിക്കുന്നതെന്നും ദിയ വ്യക്തമാക്കി. വ്ലോഗിലെ മാർക്കറ്റിംഗിനും രസത്തിനും വേണ്ടിയാണ് 'മീനമ്മ' എന്ന് വിളിക്കുന്നതെന്നും ദിയ പറഞ്ഞു. തങ്ങളുടെ വിവാഹത്തെക്കുറിച്ചും ദിയ വ്ലോഗിൽ സംസാരിക്കുന്നുണ്ട്.
കുറച്ചുകാലം കൂടി ഡേറ്റ് ചെയ്തശേഷം വിവാഹം കഴിക്കാനായിരുന്നു തീരുമാനമെങ്കിലും അശ്വിന്റെ കുടുംബം കുറച്ചുകൂടി കൺസേർവേറ്റിവ് ആയതിനാൽ പെട്ടെന്ന് വിവാഹം കഴിക്കാൻ പ്രഷർ ചെയ്യുകയായിരുന്നു. അങ്ങനെ എടുത്തുചാടി നടത്തിയ വിവാഹമായതുകൊണ്ട് ആഘോഷങ്ങൾക്കും പ്ലാനിംഗിനും അധിക സമയം കിട്ടിയില്ല. എന്റെ വീട്ടിൽ പറയുമ്പോൾ അവർ സമ്മതിക്കുമോ എന്ന് എനിക്ക് പേടി ഉണ്ടായിരുന്നു. പക്ഷേ അവർ പറഞ്ഞത് നിനക്ക് വേണമെങ്കിൽ കെട്ടിക്കോ എന്നായിരുന്നു. അമ്മുവിന്റെ കല്യാണം അവൾ ഒരു വർഷം പ്ലാൻ ചെയ്തതാണ് ചെയ്തത്. എനിക്കങ്ങനെ പ്ലാൻ ചെയ്യാനൊന്നും ക്ഷമയില്ലായിരുന്നു
Diya Krishna, daughter of BJP leader Krishnakumar and a social media influencer, has sparked discussion with her latest vlog responding to followers’ comments. She explained why she now addresses her husband Ashwin’s mother as “Aunty” instead of “Meenamma,” the name she used before their wedding. Diya said the name “Meenamma” was used for fun and marketing purposes in her vlog.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |