SignIn
Kerala Kaumudi Online
Thursday, 22 October 2026 10.46 PM IST

രണ്ട് വണ്ടികളിലായി പിരിയുന്നതിന് മുമ്പ് സുധി ഒരു ആഗ്രഹം പറഞ്ഞിരുന്നു; കൊല്ലം സുധിയുടെ ഓർമകളിൽ ടിനി ടോം

kollam-sudhi

കൊച്ചി: കാറപകടത്തിൽ മരിച്ച നടൻ കൊല്ലം സുധിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് ടിനി ടോം. കഴിഞ്ഞ ദിവസം വേദിയിൽ ഒരുമിച്ചായിരുന്നുവെന്നും ശേഷം രണ്ട് വണ്ടികളിലാണ് പിരിഞ്ഞതെന്നും ടിനി ഫേസ്‌ബുക്കിൽ കുറിച്ചു. പിരിയുന്നതിന് മുമ്പ് സുധിയുടെ ആഗ്രഹപ്രകാരം ഒരുമിച്ച് സെൽഫി എടുത്തതിനെ പറ്റിയും ടിനി കുറിച്ചു. ബിനു അടിമാലി, പ്രജോദ് കലാഭവൻ എന്നിവർക്കൊപ്പം ടിനിയും സുധിയും ഉൾപ്പെട്ട ഈ സെൽഫിയും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

ഇന്ന് പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിൽ ആയിരുന്നു സുധിയുടെ ജീവനെടുത്ത അപകടം നടന്നത്. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പരിക്കേറ്റ മറ്റുള്ളവരെ വിദഗ്ധ ചികിത്സക്കായി കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ദൈവമേ വിശ്വസിക്കാൻ ആകുന്നില്ല ഇന്നലെ ഒരുമിച്ചായിരുന്നു വേദിയിൽ രണ്ട്‌ വണ്ടികളിൽ ആയിരിന്നു ഞങ്ങള് തിരിച്ചത് ,പിരിയുന്നതിനു മുൻപ് സുധി ഒരു ആഗ്രഹം പറഞ്ഞു ഒരുമിച്ചു ഒരു ഫോട്ടോ എടുക്കണം എന്നിട്ടു ഈ ഫോട്ടോ എനിക്ക് അയച്ചും തന്നു ...ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത് ...മോനെ ഇനി നീ ഇല്ലേ ......1f64f ആദരാഞ്ജലികൾ മുത്തേ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TINY TOM, KOLLAM SUDHI, ACCIDENT, DEATH, CAR ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA