SignIn
Kerala Kaumudi Online
Thursday, 05 November 2026 2.09 AM IST

കിലോയ്‌ക്ക് വില 300 രൂപയ്‌ക്ക് മുകളിലെത്തി, മലയോര മേഖലയിലെ ഈ കൃഷിക്കാർക്ക് പോക്കറ്റ് നിറഞ്ഞു

money
പണം

കോന്നി : റബറിനും കുരുമുളകിനും ഉണ്ടായ വില വർദ്ധനവ് ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ കർഷകർക്ക് വലിയ ഗുണമായി. ആഭ്യന്തര വിപണിയിൽ പ്രകൃതിദത്ത റബർ വില കിലോഗ്രാമിന് 300 രൂപ എന്ന റെക്കാഡ് നേട്ടം കൈവരിച്ചത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും തോട്ടങ്ങളെ സജീവമാക്കി.

കോട്ടയം, കൊച്ചി മാർക്കറ്റുകളിൽ ആർ എസ് എസ് 4 ഗ്രേഡ് റബറിന് റബർ ബോർഡ് നിശ്ചയിച്ച വില കിലോയ്ക്ക് 300 രൂപയാണ്. ഓപ്പൺ മാർക്കറ്റിൽ ചില പ്രമുഖ ടയർ കമ്പനികൾ കിലോയ്ക്ക് 303 രൂപ വരെ നൽകി റബർ സംഭരിക്കുന്നുണ്ട്. ആർ എസ് എസ് 5 ഗ്രേഡിന് 295 രൂപയും ലാറ്റക്സിന് 196.55 രൂപയുമാണ് വില.
ഉത്സവകാല ഡിമാൻഡും വിപണിയിലെ സ്റ്റോക്കിന്റെ കുറവും കാരണം കുരുമുളക് വിലയും മികച്ച നിലവാരത്തിലാണ് തുടരുന്നത്.

വിവിധ വിപണികളിൽ കുരുമുളക് വില കിലോയ്ക്ക് 710 രൂപ മുതൽ 754 രൂപ വരെയാണ്. റബറിന്റെ വില തകർച്ച മൂലം കഴിഞ്ഞ 10 വർഷങ്ങളായി ഉപേക്ഷിച്ചിരുന്ന ചെറുകിട തോട്ടങ്ങളിൽ വീണ്ടും ടാപ്പിംഗ് ആരംഭിച്ചിട്ടുണ്ട്.


പ്രധാന റബർ ഉൽപ്പാദക രാജ്യങ്ങളായ തായ്ലൻഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലുണ്ടായ കനത്ത മഴയും കാലാവസ്ഥാ വ്യതിയാനവും ആഗോള വിപണിയിൽ റബറിന്റെ ലഭ്യത കുറച്ചു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം ക്രൂഡ് ഓയിൽ വില ഉയർന്നതോടെ കൃത്രിമ റബറിന്റെ നിർമ്മാണച്ചെലവ് കൂടി. ഇത് വൻകിട കമ്പനികളെ പ്രകൃതിദത്ത റബറിലേക്ക് തിരിയാൻ പ്രേരിപ്പിച്ചു. ചരക്കുനീക്കം നിലച്ചതും ലഭ്യതക്കുറവിന് വഴിയൊരുക്കി.


ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വൻതോതിലുള്ള ആവശ്യകതയും മസാല കമ്പനികളുടെ ആവശ്യത്തിന് അനുസരിച്ചുള്ള കുരുമുളക് വിപണിയിൽ ലഭ്യമാകാത്തതും വില വർദ്ധിക്കാൻ കാരണമാണ്. ഇറക്കുമതിച്ചെലവ് വർദ്ധിച്ചത് ആഭ്യന്തര വിപണിയിൽ വിലക്കയറ്റത്തിന് ആക്കം കൂട്ടി.

വിലതകർച്ചയും വന്യമൃഗശല്യവും മൂലം കഴിഞ്ഞ ഏഴ് വർഷമായി റബർ ടാപ്പ് ചെയ്തിരുന്നില്ല. ഇപ്പോൾ കാട് തെളിച്ചു, ടാപ്പിംഗ് നടത്തുവാനുള്ള ശ്രമത്തിലാണ്.
സാമുവേൽ ജോർജ്
(കോന്നിയിലെ കർഷകൻ)

English Summary

Rising rubber and pepper prices have benefited farmers in the eastern hill regions of the district. Natural rubber prices have reached a record ₹300 per kilogram in the domestic market, reviving activity in plantations after a period of slowdown.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HILLY AREAS, KERALA RUBBER FARMERS, PRICE INCREASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA