SignIn
Kerala Kaumudi Online
Monday, 28 September 2026 5.30 AM IST

കിലോയ്ക്ക് വില 3000 കടന്നു,​ കോളടിച്ചത് കർഷകർക്ക്

cash

കട്ടപ്പന: ഓണത്തിനു പിന്നാലെ 3000 കടന്ന ഏലക്കാവില സ്ഥിരത തുടരുന്നതിൽ പ്രതീക്ഷയർപ്പിച്ച് കർഷകർ. 3 ആഴ്ചയായി ഉണക്ക ഏലക്കായുടെ ശരാശരി വില 3000ത്തിനു മുകളിലാണ്. പച്ച കായ്ക്ക് ഗ്രേഡ് അനുസരിച്ച് 450 മുതൽ 500വരെ വില ലഭിക്കുന്നുണ്ട്. കർഷകരെ സംബന്ധിച്ചിടത്തോളം മികച്ച വിലയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏറെ നാളായി 3000ത്തിനു താഴെ നിന്നിരുന്ന വില ഓഗസ്റ്റിലാണ് ഉയർന്നു തുടങ്ങിയത്. അന്ന് ശരാശരി വില 3000 കടന്നെങ്കിലും ഇടക്ക് വിലയിൽ ഇടിവുണ്ടായി.

സീസണിലെ ഉയർന്ന ശരാശരി വില

26 ന് നടന്ന ലേലത്തിൽ രേഖപ്പെടുത്തിയ 3700 രൂപയാണ് ഉയർന്ന വില. ശരാശരി വില 3142 ആണ്.
സ്‌പൈസസ് ബോർഡ് ലേലത്തിൽ ശരാശരി വില 3000ത്തിനും മുകളിൽ നിൽക്കുന്നത് പൊതുവിപണിയിലും വില ഉയർന്നു നിൽക്കുന്നതിന് കാരണമാകും. ചെറുകിട കർഷകർ അധികവും പച്ചയ്ക്ക് തന്നെ ഏലക്കാ വിൽക്കുകയാണ് പതിവ്. ഉണങ്ങാനുള്ള ചിലവും സാമ്പത്തിക ആവശ്യങ്ങളും കാരണമാണ് പലപ്പോഴും ചെറുകിട കർഷകർ പച്ച കായ വിൽപ്പന നടത്തുന്നത്. വൻകിട കച്ചവടക്കാർ വിപണിയിൽ വീണ്ടും ഉണർവ് പ്രതീക്ഷിച്ച് കായ ഉണക്കി സൂക്ഷിക്കുന്നുണ്ട്. അതേസമയം കഴിഞ്ഞ ഒരു വർഷത്തിനിടെ ഏലക്കാവിലയിൽ കാര്യമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടില്ല. മുൻ വർഷങ്ങളിൽ വില പൊടുന്നനെ കൂടുകയും കുറയുകയും ചെയ്യുന്നത് കർഷകർക്ക് തിരിച്ചടിയായിരുന്നു. എന്നാൽ ഇപ്പോൾ വില സ്ഥിരത തുടരുന്നത് കർഷകർക്ക് ആശ്വാസമാണ്.

കാലാവസ്ഥാമാറ്റം തിരിച്ചടി

കാലാവസ്ഥയിലുണ്ടായ മാറ്റം ഏലച്ചെടികൾക്ക് വലിയ തിരിച്ചടിയാണ്. മഴ ലഭിക്കുന്നുണ്ടെങ്കിലും പകൽ സമയങ്ങളിൽ അന്തരീക്ഷ താപനില ഉയർന്നു നിൽക്കുന്നതാണ് കർഷകർക്ക് വലിയ തിരിച്ചടിയാകുന്നത്. വെള്ളം ലഭ്യമല്ലാത്തയിടങ്ങളിൽ വിളവ് കുറയുന്നതിനും ഇത് കാരണമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CARDAMOM, CARDAMOM PRICE, ELAICHI PRICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY