SignIn
Kerala Kaumudi Online
Thursday, 01 October 2026 3.44 AM IST

കർഷകർക്ക് പുതിയ വെല്ലുവിളി,​ വില കുത്തനെ വർദ്ധിച്ചു,​

money

പാലക്കാട്: കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില കിട്ടാൻ പാടുപെടുന്ന കർഷകർക്ക് ആഘാതമായി രാസവളം വിലവർദ്ധനവ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി വില കൂടി നിൽക്കുന്നതിനാൽ വളം വാങ്ങുന്നത് കർഷകർ വെട്ടിക്കുറച്ചിരുന്നു. രാജ്യാന്തര വിപണിയിൽ വളം നിർമ്മാണ സാമഗ്രികകളുടെ രാസവസ്തുക്കളുടെ വിലക്കയറ്റമാണ് ഇപ്പോഴുള്ള വിലവർദ്ധനയ്ക്ക് പ്രധാന കാരണം. കേന്ദ്ര സർക്കാർ സബ്സിഡി വെട്ടിക്കുറച്ചതും തിരിച്ചടിയായി. ഇതോടെ പല വളം ഡിപ്പോകളിലും വിൽപ്പന നേർപകുതിയായി കുറഞ്ഞു. കൃഷിക്ക് അത്യാവശ്യമായ ഫാക്ടംഫോസ്, പൊട്ടാഷ്, തുരിശ് തുടങ്ങിയവയുടെ വില വൻതോതിലാണ് വർദ്ധിച്ചത്.

നിലവിൽ ഡി.എ.പി 1,350 രൂപ, ടി.എസ്പി 1, 300, എസ്.എസ്.പി 640, എം.ഒ.പി. 2,200 രൂപ എന്നിങ്ങനെയാണ് വില. തുരിശിന്റെ വില 500 കടന്നു. ഈ വിലയിൽ വളപ്രയോഗം നടത്തിയാൽ കൃഷിയിൽനിന്ന് ലാഭമുണ്ടാകില്ലെന്നാണ് കർഷകർ പറയുന്നത്. പശ്ചിമേഷ്യയിലടക്കമുള്ള സംഘർഷങ്ങൾ, ഗതാഗതചെലവിലെ വർദ്ധന എന്നിവയും വിലവർദ്ധനയ്ക്ക് കാരണമായി. ഇതിന്റെയെല്ലാം ആഘാതം താങ്ങേണ്ടത് കർഷകനാണ്. വിത്ത്, കീടനാശിനി തുടങ്ങിയവയുടെ ചെലവുകൾ കുത്തനെ ഉയർന്നതോടെ കൃഷിയുടെ ഉൽപ്പാദനച്ചെലവ് താങ്ങാവുന്നതിനപ്പുറമായി. വിളകൾ വിറ്റഴിക്കുമ്പോൾ അതിന് ആനുപാതിക തുക ലഭിക്കുന്നില്ല. വളം വിലവർദ്ധന നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ ഇടപെടുന്നില്ലെന്ന പരാതി കർഷകർക്കുണ്ട്. റബർ, കുരുമുളക്, വാഴ, നെല്ല് തുടങ്ങിയ വിളകളെ മാത്രം ആശ്രയിച്ചുകഴിയുന്ന ചെറുകിട കർഷകരാണ് ഏറെ വലയുന്നത്. കടമെടുത്തും സ്വർണം പണയപ്പെടുത്തിയും കൃഷി ചെയ്യുന്നവരുണ്ട്. കടം വീട്ടാൻ പോലും പറ്റാത്ത അവസ്ഥയാണെന്ന് ഇവർ പറയുന്നു.

English Summary

Palakkad farmers face severe challenges from a significant hike in chemical fertilizer prices, making agriculture unprofitable. Causes include international raw material costs, central subsidy cuts, and increased transport expenses. Struggling with rising production costs and inadequate crop returns, farmers are incurring debt and seek state government intervention to regulate prices.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AGRICULTURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY