SignIn
Kerala Kaumudi Online
Friday, 25 September 2026 6.22 PM IST

ഇനി പുറത്തുനിന്ന്‌ വാങ്ങി പണം കളയണ്ട; വെളുത്തുള്ളി കൃഷി അത്ര എളുപ്പം, ഇരട്ടിലാഭത്തിൽ വീട്ടിൽ വിളവെടുക്കാം

garlic
പ്രതീകാത്മക ചിത്രം

കേരളത്തിലെ അടുക്കളത്തോട്ടങ്ങളിൽ വളരെ വിരളമായി മാത്രം കാണുന്ന ഒന്നാണ് വെളുത്തുള്ളി. നമ്മുടെ കാലാവസ്ഥയ്‌ക്ക് ഇവ കൃഷിചെയ്യാനാകുമോ, ഏത് തരം മണ്ണാണ് അനുയോജ്യം തുടങ്ങിയ സംശയങ്ങളാകും പലരെയും പിന്നോട്ട് വലിക്കുന്നത്. എന്നാൽ വീട്ടാവശ്യത്തിനുള്ള വെളുത്തുള്ളി നമ്മുടെ അടുക്കളത്തോട്ടങ്ങളിൽ തന്നെ കൃഷി ചെയ്‌തെടുക്കാനാകും. അതിനായി ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • വിത്തിനായി സാമാന്യം വലിപ്പമുള്ള വെളുത്തുള്ളിയുടെ വലിപ്പമുള്ള അല്ലികൾ വേണം തിരഞ്ഞെടുക്കാൻ. ഇത് കൂടുതൽ കരുത്തുള്ള ചെടികൾ വളരാൻ സഹായിക്കും. അല്ലികൾ വേർപെടുത്തുമ്പോൾ അവയുടെ പുറംതൊലി നഷ്‌ടപ്പെടാതിരിക്കാനും ശ്രദ്ധിക്കണം.
  • ഗ്രോ ബാഗിലോ ചട്ടിയിലോ ആണ് നടുന്നതെങ്കിൽ വെള്ളം വാർന്നുപോകാൻ ധാരാളം സുഷിരങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തണം.
  • മേൽമണ്ണ്, ചകിരിച്ചോറ്, ഉണങ്ങിയ ചാണകപ്പൊടി എന്നിവ തുല്യ അളവിൽ യോജിപ്പിച്ച് ഉപയോഗിക്കാം.
  • അല്ലിയുടെ പരന്ന ഭാഗം മണ്ണിനടിയിൽ വരുന്ന വിധമാകണം നടേണ്ടത്. ഈ ഭാഗത്തുനിന്നാണ് വേര് പൊട്ടുന്നത്. കൂർത്തിരിക്കുന്ന ഭാഗത്തുനിന്നാണ് ചെടി തളിർത്തുവരുന്നത്.
  • അല്ലികൾ ഏകദേശം രണ്ട് ഇഞ്ച് ആഴത്തിൽ വേണം നടാൻ. വിത്തുകൾ നടുമ്പോൾ പരസ്‌പരം നാലിഞ്ചെങ്കിലും അകലം പാലിക്കണം.
  • ദിവസവും ഏകദേശം ആറ് മണിക്കൂറെങ്കിലും വെയിൽ ലഭിക്കുന്ന സ്ഥലത്തുവേണം വെളുത്തുള്ളി കൃഷിചെയ്യാൻ. കിഴങ്ങ് ചീഞ്ഞുപോകാത്ത വിധത്തിൽ മണ്ണിൽ ഈർപ്പം നിലനിർത്തുന്നതിനായി ശ്രദ്ധിക്കണം.

English Summary

Garlic can be easily grown at home using healthy cloves, well-drained soil, adequate sunlight, and proper watering.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GARLIC FARMING, GARLIC FARMING TIPS, GARLIC FARMING AT HOME, FARMING AT HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY