SignIn
Kerala Kaumudi Online
Friday, 10 July 2026 1.08 PM IST

അധിക സമയം  ചെലവഴിക്കേണ്ട; കെെനിറയെ സമ്പാദിക്കാൻ ഈ കൃഷി ചെയ്തുനോക്കൂ

ivy-gourd

അടുക്കളത്തോട്ടത്തിൽ വളരെ എളുപ്പത്തിൽ ആർക്കും കൃഷി ചെയ്യാൻ കഴിയുന്ന ഒന്നാണ് കോവൽ. ഇവയ്ക്ക് നല്ല വിപണി സാദ്ധ്യതയുണ്ട്. ഗുണത്തിലും മുൻപന്തിയിൽ തന്നെയാണ് കോവൽ. പ്രകൃതിദത്ത ഇൻസുലിൽ എന്നാണ് ഇതിനെ അറിയപ്പെടുന്നത്. രാസവളങ്ങളോ കീടനാശിനിയോ ഉപോഗിക്കാതെ അധികം മുതൽമുടക്കോ സമയമോ ചെലവഴിക്കാതെ കോവൽ കൃഷി ചെയ്യാൻ കഴിയും. അത് എങ്ങനെയെന്ന് നോക്കാം.

കൃഷി രീതി

നല്ല നീർവാർച്ചയുള്ള മണൽ കലർന്ന മണ്ണിൽ കോവൽ കൃഷി ചെയ്താൽ ദീർഘകാലം ചെടി നിലനിൽക്കും. സൂര്യപ്രകാശം ധാരാളം കിട്ടുന്ന സ്ഥലത്ത് വേണം കൃഷി ചെയ്യാൻ. രോഗപ്രതിരോധ ശേഷിയുളള കോവൽ തണ്ടുകൾ വേണം ഇതിനായി തിരഞ്ഞെടുക്കാൻ. ആദ്യം നല്ല ചാക്കുനോക്കി തിരഞ്ഞെടുക്കണം. ഇനി ഈ ചാക്കിൽ മണ്ണ് നിറച്ച് കുറച്ച് കുമ്മായം ചേർത്ത് ഒരു ദിവസം അത് അങ്ങനെ തന്നെ വയ്ക്കണം.

അടുത്തദിവസം ഈ മണ്ണിലേക്ക് ആവശ്യത്തിന് ചകിരിച്ചോറ്, ചാണകപ്പൊടി, കരിയിലകൾ എന്നിവ തുല്യ അനുപാതത്തിൽ ചേർത്തുകൊടുക്കുക. നാലോ അഞ്ചോ മുട്ടുകളുള്ള ഒരടി നീളമുള്ള തണ്ടുകളാണ് നടേണ്ടത്. ഒരു കുഴിയിൽ മൂന്നോ നാലോ തണ്ട് നടാം. കോവൽ വളളികളിൽ പെട്ടെന്ന് പൂവുകൾ വരുന്നതിന് നടുമ്പോൾ തന്നെ 100 ഗ്രാം കടലപ്പിണ്ണാക്ക്, 50 ഗ്രാം വേപ്പിൻപ്പിണ്ണാക്ക് തുടങ്ങിയവ ചേർക്കുക. ദിവസവും ആവശ്യത്തിന് വെളളമൊഴിക്കുക. ഇത് പടർന്ന് വളരുന്നതിനാൽ പന്തൽ ഇട്ട് കൊടുക്കേണ്ടതുണ്ട്. രണ്ട് മീറ്റർ ഉയരത്തിൽ പന്തലിലേക്ക് വള്ളികൾ പടർത്താം. ഇടയ്ക്ക് പ്രൂൺ ചെയ്യണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AGRICULTURE, AGRICULTURE NEWS, IVY GOURD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY