പഴവർഗങ്ങളിൽ ഭൂരിഭാഗം പേർക്കും പ്രിയപ്പെട്ട ഒന്നാണ് മുന്തിരി. പുളിപ്പും മധുരവുമൊക്കെ ചേർന്ന വ്യത്യസ്തമായ രുചിയാണ് ഇതിന്റെ പ്രത്യേകത. കഴിക്കാൻ ആഗ്രഹമുണ്ടെങ്കിലും വിപണിയിൽ നിന്ന് വലിയ വിലകൊടുത്ത് വാങ്ങേണ്ടിവരുന്നത് ഓർക്കുമ്പോൾ പലരും പിൻമാറും. എന്നാൽ ഇനിമുതൽ വലിയ തുക നൽകാതെ തന്നെ മുന്തിരി വയറുനിറയെ കഴിക്കാം. അതും സ്വന്തമായി വീട്ടിൽ കൃഷിചെയ്ത മുന്തിരി.
പൊതുവെ എല്ലാവർക്കുമുള്ള സംശയമാണ് കേരളത്തിൽ മുന്തിരി കൃഷിചെയ്യാൻ സാധിക്കുമോ എന്നത്. ഉറപ്പായും സാധിക്കും. കേരളത്തിലെ കാലാവസ്ഥ അതിന് മികച്ചതാണ്. ആവശ്യമായ സൂര്യപ്രകാശം, ശരിയായ പരിചരണം, സമയബന്ധിതമായ പ്രൂണിംഗ് എന്നിവ നൽകിയാൽ വീടിന്റെ പരിസരത്ത് മികച്ച രീതിയിൽ മുന്തിരി കൃഷി ചെയ്യാൻ കഴിയും. എങ്ങനെ വീടിന്റെ ടെറസിൽ മുന്തിരി കൃഷിചെയ്യാമെന്ന് നോക്കാം.
മുന്തിരി കൃഷിയ്ക്ക് ആദ്യം ചെയ്യേണ്ടത് നല്ല ഗുണമേന്മയുള്ള തൈകൾ തിരഞ്ഞെടുക്കുക എന്നതാണ്. വിശ്വസനീയമായ നഴ്‌സറികളിൽ നിന്ന് വാങ്ങുന്നതാണ് ഏറ്റവും നല്ലത്. നിങ്ങളുടെ പ്രദേശത്തെ മണ്ണിന് അനുയോജ്യമായ തൈ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇനി പറമ്പിൽ ഏകദേശം ഒരു മീറ്റർ ആഴവും വീതിയുമുള്ള കുഴി എടുക്കാം. ഈ കുഴിയിലേയ്ക്ക് കമ്പോസ്റ്റ്, ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്, ഫോസ്ഫറസ്, പൊട്ടാഷ് തുടങ്ങിയവ ആവശ്യത്തിന് ചേർക്കണം. ശേഷം ഇവ നന്നായി മണ്ണിനോട് ഇളക്കിയോജിപ്പിച്ച ശേഷം തൈനടാം.
തൈ വളരുന്ന ആദ്യഘട്ടത്തിൽ സ്ഥിരമായി വെള്ളം ഒഴിച്ചുകൊടുക്കേണ്ടതുണ്ട്. ഒപ്പം കടലപ്പിണ്ണാക്ക്, ചാണകപ്പൊടി, എല്ലുപൊടി എന്നിവ ആവശ്യാനുസരണം നൽകണം. ഇനി രാസവളങ്ങൾ ഉപയോഗിക്കുന്നവർ ചെടിയുടെ തണ്ടിൽ നേരിട്ട് ഇടാതെ അല്പം അകലെ ഇടുന്നതാണ് നല്ലത്. മുന്തിരിച്ചെടി വളരുന്നതിനനുസരിച്ച് പന്തൽ ഒരുക്കേണ്ടതുണ്ട്. അങ്ങനെ ചെയ്താൽ മാത്രമെ വള്ളികൾ ആരോഗ്യത്തോടെ വളരൂ.
കൃഷിയിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് പ്രൂണിംഗ്. ചെടികളുടെയും മരങ്ങളുടെയും വളർച്ച മെച്ചപ്പെടുത്തുന്നതിനായി കേടായതും ഉണങ്ങിയതുമായ ശാഖകളും ഇലകളും വെട്ടിമാറ്റുന്ന രീതിയാണ് പ്രൂണിംഗ്. ഇത് ചെടികൾക്ക് പുതിയ ശിഖിരങ്ങൾ ഉണ്ടാകാനും കൂടുതൽ പൂക്കളും കായ്കളും ഉണ്ടാവാനും സഹായിക്കുന്നു. മുന്തിരി കൃഷിയിലും ഇതിന് വലിയ പ്രാധാന്യമുണ്ട്. ഇതിനായി ആരോഗ്യമുള്ള ശാഖകൾ നിലനിർത്തികൊണ്ട് ബലമില്ലാത്ത ശാഖകൾ നീക്കം ചെയ്യണം.
പൂവിട്ടതിന് ശേഷം ഏതാനും മാസങ്ങൾക്കുള്ളിൽ കായ്കൾ ഉണ്ടാകുന്നു. ക്രമേണ അവ പഴുത്തുതുടങ്ങുന്നു. പാകമായ മുന്തിരി കുലകൾ കവറുകൾ ഉപയോഗിച്ച് മൂടി സൂക്ഷിക്കാം. കായ്കൾ പഴുക്കുന്ന സമയത്ത് അമിതമായി വെള്ളമൊഴിക്കരുത്. ഇങ്ങനെ ചെയ്യുന്നത് മധുരം കൂടാൻ സഹായിക്കും. മുന്തിരികുലകൾ പൂർണമായി പഴുത്തതിന് ശേഷം മാത്രമെ വിളവെടുക്കാൻ പാടുള്ളൂ.
The article details how to successfully cultivate grapes at home in Kerala, highlighting the state's suitable climate when provided with adequate sunlight, proper care, and timely pruning. It outlines essential steps, including selecting quality saplings, preparing nutrient-rich soil, consistent watering, fertilizing, constructing trellises, and crucial pruning techniques for healthy growth and a bountiful harvest.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |