SignIn
Kerala Kaumudi Online
Thursday, 10 September 2026 3.58 PM IST

മലയാളികളുടെ ഇ.വി പ്രേമം പത്തിരട്ടിയോളം വർദ്ധിച്ചു, ഏറ്റവും കൂടുതൽ ഇരുചക്രവാഹനങ്ങൾ

kerala-ev-sales
പ്രതീകാത്മക ചിത്രം

കൊച്ചി: സംസ്ഥാനത്തെ ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷനിൽ വൻ കുതിപ്പ്. 2026ൽ ഇതുവരെ നാലുചക്രം, ഇരുചക്രം, ഓട്ടോറിക്ഷ വിഭാഗങ്ങളിൽ 2,19,458 വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്. കൂടുതലും ഇരുചക്രവാഹനങ്ങളാണ്. 1,70,590. നാലുചക്രം 33,389ഉം ഓട്ടോറിക്ഷകൾ 15,479ഉം രജിസ്റ്റർ ചെയ്തു. 2025ൽ മൂന്ന് വിഭാഗങ്ങളിലുമായി 22,317 വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്. 2026ൽ ഒമ്പതു മാസം കൊണ്ട് പത്തിരട്ടിയോളം വർദ്ധിച്ചു.

ഇരുചക്രവാഹന രജിസ്ട്രേഷനിലാണ് ഏറ്റവും വർദ്ധന. 2019ൽ 291 ആയിരുന്നത് 2022ൽ 33,465 ആയി. 2023ൽ 61,804ഉം 2024ൽ 45,799ഉം 2025ൽ 12,668ഉം ആയി. 2026ൽ ഇതുവരെ 1,70,590 ആയി. 2019 മുതൽ 2026 വരെ ആകെ 3,30,852 ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ പകുതിയിലേറെയും 2026ൽ രജിസ്റ്റർ ചെയ്തതാണ്.


കാറുകൾക്കും ആവശ്യക്കാർ

നാലുചക്ര വിഭാഗത്തിലും ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വർദ്ധിച്ചു. 2019ൽ 90 ആയിരുന്ന രജിസ്ട്രേഷൻ. 2023ൽ 9,737 ആയി. 2024ൽ 9,294ഉം 2025ൽ 7,734ഉം ആയിരുന്ന രജിസ്ട്രേഷൻ 2026ൽ 33,389 ആയി.


ഓട്ടോയും മുന്നിൽ

ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ രജിസ്ട്രേഷനിലും 2026ൽ വലിയ വർദ്ധനയുണ്ട്. 2019ൽ 142 ആയിരുന്നത് 2023ൽ 4,070 ആയി. 2024ൽ 4,993 ആയി ഉയർന്ന ശേഷം 2025ൽ 1,915 ആയി കുറഞ്ഞു. 2026ൽ 15,479 ഓട്ടോകൾ രജിസ്റ്റർ ചെയ്തു. 2019 മുതൽ 2026 വരെ മൂന്ന് വിഭാഗങ്ങളിലുമായി ആകെ 4,27,680 ഇലക്ട്രിക് വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA EV SALES, ELECTRIC VEHICLES KERALA, ELECTRIC TWO WHEELERS, EV ADOPTION KERALA, KERALA EV MARKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY