കൊച്ചി: ആഡംബര സെഡാൻ വിഭാഗത്തിൽ പുതിയ 7 സീരീസ് ശ്രേണി അവതരിപ്പിച്ച് ബി.എം.ഡബ്ല്യു ഇന്ത്യ. പുതിയ 740 എം സ്‌പോർട്ടിനൊപ്പം ഐ 7 ഇലക്ട്രിക് മോഡലുകളും വിപണിയിലെത്തി. ശ്രേണിയിലെ ഏറ്റവും കരുത്തേറിയ ഐ 7, എം 7 എക്സ്‌ഡ്രൈവിന് 2.65 കോടി രൂപയാണ് എക്‌സ് ഷോറൂം വില. ഒക്ടോബറിൽ വാഹനങ്ങളുടെ വിതരണം ആരംഭിക്കും.
പുതിയ 7 സീരീസിൽ 3.0 ലിറ്റർ ആറ് സിലിണ്ടർ ടർബോ പെട്രോൾ എൻജിനാണ്. 400 എച്ച്.പി കരുത്തും 540 എൻ.എം ടോർക്കും നൽകുന്ന എൻജിനിൽ 48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് സംവിധാനവുമുണ്ട്. 5.4 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗം കൈവരിക്കാനും മണിക്കൂറിൽ 250 കിലോമീറ്റർ പരമാവധി വേഗം കൈവരിക്കാനും കഴിയും. വില 1.95 കോടി രൂപ മുതൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |