SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.28 PM IST

ദിവസവും അഞ്ച് മിനിറ്റ് മതി; ഇതുപയോഗിച്ച് മസാജ് ചെയ്‌താൽ മുടി മുട്ടറ്റം വരെ നീളും

hair

തലയോട്ടിയിൽ ദിവസവും അൽപ സമയം മസാജ് ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണെന്നുള്ള കാര്യം പലർക്കും അറിയാം. ഇതിലൂടെ രക്തയോട്ടം വർദ്ധിക്കുന്നതിനാൽ മുടി നന്നായി വളരുകയും നല്ലൊരു ശാന്തത അനുഭവപ്പെടുകയും ചെയ്യുന്നു. എന്നാൽ വെറുതെ മസാജ് ചെയ്യുന്നതിനെക്കാൾ മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന വസ്‌തുക്കൾ ഉപയോഗിച്ച് മസാജ് ചെയ്യുന്നതാണ് കൂടുതൽ നല്ലത്. അത്തരത്തിലൊന്നാണ് പനിനീർ അഥവാ റോസ് വാട്ടർ. ഇത് മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യത്തിന് ഉത്തമമാണെന്നുള്ള കാര്യം നമുക്ക് നേരത്തെ തന്നെ അറിയാം.

പനിനീർ ഉപയോഗിച്ച് ശിരോചർമ്മം ദിവസവും മസാജ് ചെയ്യുന്നതിലൂടെ തലയോട്ടിയിലേക്കുള്ള രക്തയോട്ടം വർദ്ധിക്കുകയും അതിന്റെ ഗുണങ്ങൾ തലമുടിയുടെ വേരുകളിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്യുന്നു. വെളിച്ചെണ്ണ, ഒലിവ് ഓയിൽ ഇവയിൽ ഏതെങ്കിലും ഒന്നുമായി റോസ്‌വാട്ടർ ചേർത്ത് ഹെയർമാസ്‌കായി ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. വരണ്ട മുടിയുള്ളവർക്ക് കൂടുതൽ ഫലപ്രദമാണ്. കാരണം ഇത് മുടിയിലെ ജലാംശം നിലനിർത്തുന്നു. ഒരു ഹെയർ സിറമായും റോസ് വാട്ടർ ഉപയോഗിക്കാൻ സാധിക്കും. ഇതിനായി ഏതെങ്കിലും സുഗന്ധ എണ്ണയുമായി ചേർത്ത് പനിനീർ മുടിയിൽ പുരട്ടണം. താരൻ ശല്യം മാറ്റാനും ശിരോചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് ഫലപ്രദമാണ്. ശിരോചർമ്മത്തിനൊപ്പം മുഖവും റോസ്‌വാട്ടർ ഉപയോഗിച്ച് മസാജ് ചെയ്യാം. ഇതിലൂടെ മുഖകാന്തിയും മുടിയുടെ വളർച്ചയും ഒരുപോലെ വർദ്ധിപ്പിക്കാൻ സാധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HAIRGROWTH, LONG HAIR, HAIR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY