ആരോഗ്യസംരക്ഷണത്തിന് നിർബന്ധമായും കഴിക്കേണ്ട പഴങ്ങളിലൊന്നാണ് മാതളം. നിരവധി പോഷകഗുണങ്ങൾ മാതളത്തിൽ അടങ്ങിയിട്ടുണ്ട്. കാർബോഹൈഡ്രേറ്റ്സ് നിറഞ്ഞ മാതളം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ദഹനപ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കുന്നു.
മാതളം ആരോഗ്യം സംരക്ഷിക്കുമ്പോൾ അതിന്റെ തോട് സൗന്ദര്യസംരക്ഷണത്തിന് മികച്ചതാണെന്ന് എത്രപേർക്ക് അറിയാം. മാതളം കഴിച്ച ശേഷം വലിച്ചെറിയുന്ന ഈ തോട് കറുത്തപാടുകൾ മാറി മുഖം തിളങ്ങാൻ സഹായിക്കും.
ഫേസ്‌പാക്ക്: മാതളത്തോട് നന്നായി ഉണക്കി പൊടിക്കണം. ശേഷം ഇത് ഒരു കുപ്പിയിൽ സൂക്ഷിക്കാം. ഇനി ആവശ്യാനുസരണം ഈ പൊടിയെടുത്ത് അതിലേയ്ക്ക് അല്പം തേനും റോസ് വാട്ടറും ചേർത്ത് ഇളക്കിപേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും പുരട്ടാം. 15 മിനിറ്റ് കഴിഞ്ഞ് മുഖം കഴുകണം.
സ്ക്രബ്ബ്: ടാൻ പോലുള്ള പ്രശ്നങ്ങൾക്ക് സ്ക്രബ്ബായും മാതളത്തോട് ഉപയോഗിക്കാം. മാതളത്തോട് പൊടിയിലേയ്ക്ക് അല്പം തൈരോ നാരങ്ങാ നീരോ ചേർത്ത് മൃദുമായി മസാജ് ചെയ്താൽ ടാൻ പോലുള്ള പ്രശ്നങ്ങൾ മാറി മുഖം തിളക്കമാർന്നതാകും.
Pomegranate fruit, rich in carbohydrates, boosts immunity and aids digestion. Its often-discarded peel offers significant beauty benefits. Possessing antimicrobial properties, the peel boosts collagen production, combats acne, reduces dark spots, and enhances natural skin glow when used in face packs or scrubs.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |