SignIn
Kerala Kaumudi Online
Friday, 10 July 2026 2.14 PM IST

ഹെയർ ഡൈ വീട്ടിലുണ്ടാക്കുമ്പോൾ മുടി നരയ്ക്കുന്നില്ലേ? ഈ അബദ്ധങ്ങൾ ഒഴിവാക്കിയാൽ ഫലം ഉറപ്പ്

hair-dye

ഇന്ന് ധാരാളം ചെറുപ്പക്കാർ നേരിടുന്ന പ്രശ്‌നമാണ് അകാലനര. ഇതിൽ നിന്ന് രക്ഷനേടാൻ ഹെയർ ഡൈ വാങ്ങി മാസംതോറും നല്ലൊരു തുക ചെലവാക്കുന്നർ നമ്മുടെ കൂട്ടത്തിലുണ്ടാവും. കെമിക്കലുകൾ ചേർത്തുണ്ടാക്കുന്ന ഹെയർഡൈ പതിവായി ഉപയോഗിക്കുന്നത് അലർജി തുടങ്ങിയ പലവിധ ആരോഗ്യപ്രശ്‌നങ്ങൾക്കും മുടികൊഴിച്ചിലിനും മറ്റും കാരണമാകും. എന്നാൽ വലിയ പൈസച്ചെലവില്ലാതെ ഒരു നാച്വറൽ ഹെയർഡൈ വീട്ടിൽതന്നെ ഉണ്ടാക്കിയാലോ?

മിക്കവാറും വീടുകളിലും കാണുന്ന കറ്റാർവാഴ, പനികൂർക്കയില, ചായപ്പൊടി, കർപ്പൂരം എന്നിവയാണ് പ്രകൃതിദത്ത ഹെയർഡൈ തയ്യാറാക്കാൻ ആവശ്യമായ വസ്‌തുക്കൾ. ആദ്യം കുറച്ച് വെള്ളം തിളപ്പിക്കാൻ വയ്ക്കണം. ഇതുനന്നായി തിളച്ചുവരുമ്പോൾ കുറച്ച് ചായപ്പൊടിയും കുറച്ച് പനികൂർക്കയിലയും രണ്ട് കർപ്പൂരവും ഇട്ടുകൊടുക്കാം. ഇതുനല്ല കടുപ്പത്തിൽ വറ്റിവരുമ്പോൾ മാറ്റിവയ്ക്കാം.

അടുത്തതായി ഒരു തണ്ട് കറ്റാർവാഴയുടെ ജെല്ലി മാത്രമായി ഒരു മിക്‌സി ജാറിൽ എടുക്കാം. ഇതിൽ പനികൂർക്കയുടെ തളിരില മൂന്നോ നാലോ എണ്ണവും കുറച്ച് കറിവേപ്പിലയും ഒരു നെല്ലിക്ക കഷ്ണങ്ങളാക്കിയതും കുറച്ച് മൈലാഞ്ചിയിലയും ഇട്ടുകൊടുക്കാം. ഇതെല്ലാം ചേർത്ത് നന്നായി അരച്ചതിനുശേഷം ഒരു ഇരുമ്പ് ചട്ടിയിലേയ്ക്ക് മാറ്റാം. ഇനി നേരത്തെ തിളപ്പിച്ച വെള്ളം തണുത്തത് ഈ കൂട്ടിലേയ്ക്ക് ചേർത്ത് നന്നായി മിക്‌സ് ചെയ്തതിനുശേഷം ഫ്രിഡ്‌ജിൽ സൂക്ഷിക്കാം. പിറ്റേദിവസം മുടി ഷാംപൂ ഉപയോഗിച്ച് കഴുകി ഉണക്കിയതിനുശേഷം തയ്യാറാക്കി വച്ചിരിക്കുന്ന പാക്ക് മുടിയിൽ പുരട്ടണം. രണ്ട് മണിക്കൂറിനുശേഷം കഴുകികളയാം. മുടിയിലെ നരയെല്ലാം മാറി ബ്രൗൺ നിറത്തിലാകും. ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടുന്നത് നര പൂർണമായും മാറ്റുന്നതിന് സഹായിക്കും.

ഈ പാക്ക് തലമുടിയിൽ പുരട്ടിയതിനുശേഷം നീലയമരിപ്പൊടി തേയ്ക്കുന്നത് കൂടുതൽ കറുപ്പ് നിറം നൽകും. പാക്ക് പുരട്ടി നാലഞ്ച് മണിക്കൂറിനുശേഷം നീലയമരിപ്പൊടി ഒരു പാത്രത്തിലെടുത്ത് ചെറുചൂടുവെള്ളം ചേർത്ത് മിക്‌സ് ചെയ്തത് തലമുടിയിൽ തേയ്ച്ചുകൊടുക്കാം. ചെറുചൂടുവെള്ളം ചേർത്ത് അഞ്ചുമിനിട്ട് വച്ചതിനുശേഷം മാത്രമേ തലമുടിയിൽ പുരട്ടാൻ പാടുള്ളൂ. വെള്ളത്തിൽ പൊടി കലക്കിയതിനുശേഷം ഉടൻ തന്നെ തലമുടിയിൽ പുരട്ടുന്നതും പൊടിയിൽ കാറ്റ് കയറുന്നതും പ്രതീക്ഷിച്ച ഫലം ലഭിക്കാതിരിക്കുന്നതിന് കാരണമാവും. പൊടി കവറിൽനിന്ന് ആവശ്യത്തിന് എടുത്തതിനുശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATURAL HAIR DYE, HAIR DYE MISTAKES, NATURAL HAIR DYE MISTAKES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY