മലയാളികളെ സംബന്ധിച്ച് ഓണസദ്യ എന്നത് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. വാഴയിലയുടെ ഇടതുഭാഗത്ത് വിളമ്പുന്ന വാഴയ്ക്ക ഉപ്പേരിയും ശർക്കരവരട്ടിയും രുചിച്ചാണ് നമ്മൾ സദ്യയിലേക്ക് കടക്കുന്നത്. ഇതുരണ്ടും സാധാരണ കടയിൽ നിന്നാണ് വാങ്ങുന്നത്. പ്രത്യേകിച്ച് ശർക്കര വരട്ടി അഥവാ ശർക്കര ഉപ്പേരി. എന്നാൽ ഇത്തവണത്തെ ഓണത്തിന് ശർക്കര വരട്ടി കടയിൽ നിന്ന് വാങ്ങണ്ട. പകരം വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാം. എങ്ങനെയാണ് ഇത് തയ്യാറാക്കേണ്ടതെന്ന് നോക്കാം.
ആദ്യം പച്ച ഏത്തക്ക നാലെണ്ണം നന്നായി തൊലികളഞ്ഞ് വെള്ളത്തിലിട്ട് കഴുകിയെടുക്കണം. ശേഷം ഏത്തക്ക രണ്ടാക്കി മുറിച്ച് നടുവിൽ വച്ച് കീറി അത്യാവശ്യം വലിപ്പത്തിൽ അരിയണം. ഇനി ഇത് വെള്ളത്തിലിട്ട് നന്നായി കഴുകി കറ കളഞ്ഞ് ഒരു തുണികൊണ്ട് തുടച്ച് വെള്ളം കളയണം. ഒരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിന് ശേഷം കായ ചേർത്ത് ചെറിയ തീയിലിട്ട് നന്നായി വറുത്തെടുക്കണം.
മറ്റൊരു പാനിൽ ശർക്കരയും അൽപ്പം വെള്ളവും ചേർത്ത് ഉരുക്കി ശർക്കര പാനി ഉണ്ടാക്കണം. ഇതിലേയ്ക്ക് പഞ്ചസാരയും ചേർത്ത് ഇളക്കാം. ഇനി നേരത്തെ വറുത്തുവച്ച ഏത്തക്ക കൂടി ചേർത്ത് നന്നായി ഇളക്കണം. ശേഷം ഏലയ്ക്ക പൊടി, ജീരകപ്പൊടി, ചുക്കുപ്പൊടി എന്നിവ കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കണം. ഇതിലേയ്ക്ക് ആവശ്യത്തിന് അരിപ്പൊടി ചേർത്ത് നന്നായി ഇളക്കണം. ശർക്കര വരട്ടി തയ്യാർ.
This article presents an easy method for preparing Shakkara Varatti at home for the upcoming Onam festival. A significant item in the traditional Onam Sadya, these jaggery-coated banana chips are usually store-bought. The piece provides a detailed recipe, including necessary ingredients like raw bananas, jaggery, and spices, along with step-by-step preparation instructions.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |