SignIn
Kerala Kaumudi Online
Saturday, 26 September 2026 4.43 PM IST

പരിപ്പ് ഇല്ലെങ്കിലും വട തയ്യാറാക്കാം, ചായക്കൊപ്പം വെറൈറ്റി കോംബിനേഷൻ

vada
പ്രതീകാത്മക ചിത്രം

മലയാളികളുടെ പ്രിയപ്പെട്ട നാലുമണി പലഹാരമാണ് പരിപ്പുവട. ചായയോടൊപ്പം പരിപ്പുവട കഴിക്കുന്നത് പലരുടെയും ഇഷ്ട കോംബിനേഷനാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമായ വിഭവം തയ്യാറാക്കാൻ ഏറ്റവും ആവശ്യമായത് പരിപ്പ് തന്നെയാണ്. എന്നാൽ പരിപ്പില്ലാതെയും പരിപ്പുവട തയ്യാറാക്കാം.

ആവശ്യമായ ചേരുവകൾ

  • ഗ്രീൻ പീസ് - ഒരു കപ്പ്
  • സവാള - ഒന്ന്
  • പച്ചമുളക് - രണ്ട്
  • വെളുത്തുള്ളി - മൂന്ന് അല്ലി
  • കറിവേപ്പില - ആവശ്യത്തിന്
  • മല്ലിയില - ആവശ്യത്തിന്
  • മൈദ - രണ്ട് ടേബിൾസ്‌പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • എണ്ണ- വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ഗ്രീൻപീസ് കുറച്ചുനേരം വെള്ളത്തിലിട്ട് കുതിർത്തതിനുശേഷം അധികം വെള്ളമില്ലാതെ മിക്‌സിയിലിട്ട് ചെറുതായി അരച്ചെടുക്കണം. പേസ്റ്റ് രൂപത്തിലാക്കാൻ പാടില്ല. ഇതിലേയ്ക്ക് ചെറുതായി അരിഞ്ഞ സവാള, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില, മല്ലിയില എന്നിവ ചേർക്കണം. ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും മൈദയും ചേർത്ത് വടയ്ക്കുള്ള മാവ് തയ്യാറാക്കാം. മാവ് ചെറിയ ഉരുളകളാക്കിയതിനുശേഷം പരിപ്പുവടയുടെ രൂപത്തിൽ പരത്തണം. ഇനിയിത് നല്ല ചൂട് എണ്ണയിലിട്ട് വറുത്ത് കോരാം. നല്ല ചൂട് ഗ്രീൻ പീസ് വട തയ്യാർ.

English Summary

Green pea vada is a tasty alternative to traditional dal vada and can be enjoyed with tea. Soaked green peas are coarsely ground and mixed with onion, green chilli, garlic, curry leaves, coriander, salt and maida. The mixture is shaped into vadas and deep-fried until crisp and golden.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GREEN PEAS VADA RECIPE, PARIPPU VADA WITHOUT DAL, GREEN PEAS SNACKS, പരിപ്പില്ലാത്ത പരിപ്പുവട, ഗ്രീൻ പീസ് വട റെസിപ്പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY