ഇത് കൊത്തുപൊറോട്ടയല്ല; ചോറിനൊപ്പം കഴിക്കാവുന്ന കിടലൻ ചിക്കൻ കൊത്ത്, വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം
1 MIN READ
| AUTHOR : Kerala Kaumudi PUBLISHED: JANUARY 19, 2026 03:34 PM IST
ചിക്കൻ വിഭവങ്ങൾ ഇഷ്‌ടമില്ലാത്തവർ കുറവായിരിക്കും. പുത്തൻ രുചിയിൽ ചോറിനൊപ്പം കഴിക്കാൻ ഒരു ചിക്കൻ കൊത്ത് തയ്യാറാക്കിയാലോ. ചോറിനൊപ്പം മാത്രമല്ല ദോശ, അപ്പം പോലുള്ള പലഹാരങ്ങൾക്കൊപ്പവും ചിക്കൻ കൊത്ത് കഴിക്കാനാകും.
ചേരുവകൾ
എല്ലില്ലാത്ത ചിക്കൻ- അരക്കിലോ
.ഉപ്പ് പാകത്തിന്
മഞ്ഞൾപ്പൊടി- പാകത്തിന്
മല്ലി- ഒരു വലിയ സ്‌പൂൺ
ഏലയ്‌ക്ക- നാല്
കറുവാപ്പട്ട- രണ്ടു കഷ്‌ണം
ഗ്രാമ്പൂ- അഞ്ച്
ചുക്ക്പൊടി, കുരുമുളക്, ജീരകം- ഒരു ചെറിയ സ്‌പൂൺ
കസൂരി മേത്തി- കാൽ കപ്പ്
കടുക് ആവശ്യത്തിന്
പെരുംജീരകം- അര ചെറിയ സ്‌പൂൺ
വറ്റൽ മുളക് - ആറ്
കറിവേപ്പില- ഒരു തണ്ട്
എണ്ണ- മൂന്ന് വലിയ സ്‌പൂൺ
സവാള- രണ്ടെണ്ണം പൊടിയായി അരിഞ്ഞത്
ഇഞ്ചി-വെളുത്തുള്ളി പേസ്‌റ്റ്- രണ്ട് വലിയ സ്‌പൂൺ
കാശ്മീരിമുളകുപൊടി- ഒരു വലിയ സ്‌പൂൺ
ഒരു വലിയ തക്കാളി അരച്ചത്
മല്ലിയില അരിഞ്ഞത് കാൽക്കപ്പ്
തയ്യാറാക്കുന്ന വിധം
ചിക്കൻ ഉപ്പും മഞ്ഞളും അൽപം വെള്ളവും ചേർത്ത് വേവിച്ച് ഫോർക്കുപയോഗിച്ച് അടർത്തി വയ്‌ക്കുക.
നാല് മുതൽ 13 വരെയുള്ള ചേരുവകൾ എണ്ണയില്ലാതെ വറുത്തു പൊടിച്ചു വയ്‌ക്കണം.
പാനിൽ എണ്ണ ചൂടാക്കി സവാള വഴറ്റി ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ് ചേർത്ത് വഴറ്റണം.
മഞ്ഞൾപ്പൊടിയും കാശ്മീരി മുളകുപൊടിയും കൂടി ചേർത്ത് വഴറ്റി പച്ച മണം മാറുമ്പോൾ തക്കാളി ചേർത്ത് വഴറ്റുക.
എണ്ണ തെളിഞ്ഞുവരുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന ചിക്കൻ അതിലേക്ക് ചേർത്ത് ഉപ്പും മല്ലിയിലയും കൂടി ചേർത്തിളക്കണം.
ഇതിലേക്ക് പൊടിച്ചുവച്ച മസാല കൂടി ചേർത്ത് വരട്ടിയെടുത്താൽ ചിക്കൻ കൊത്ത് തയ്യാറായിക്കഴിഞ്ഞു.
RELATED TOPICS: CHICKEN DISHES, LUNCH RECIPE, CHICKEN KOTHU
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ