പ്രഭാതഭക്ഷണത്തിനും വൈകുന്നേരത്തെ പലഹാരത്തിനുമെല്ലാം മലയാളികളുടെ അടുക്കളയിൽ പൂരിക്ക് പ്രത്യേക സ്ഥാനമുണ്ട്. ചൂടോടെ പൊങ്ങി വരുന്ന പൂരിയും അതിനൊപ്പം കറിയും ഉണ്ടെങ്കിൽ കൂടുതൽ രുചികരമാകും. എന്നാൽ വീട്ടിൽ പൂരി തയ്യാറാക്കുമ്പോൾ പുറത്ത് ക്രിസ്പിയും ഉള്ളിൽ സോഫ്റ്റുമായ പൂരി കിട്ടുക എന്നത് പലപ്പോഴും ചെറിയ വെല്ലുവിളിയാണ്. മാവ് തയ്യാറാക്കുമ്പോൾ തന്നെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ല പെർഫെക്ട് പൂരി തയ്യാറാക്കിയെടുക്കാം.
ഇതിനായി പൂരിക്കുള്ള മാവ് തയ്യാറാക്കുമ്പോൾ അല്പം റവയും പാലും ഗോതമ്പ് മാവിലേക്ക് ചേർക്കണം. റവ ചേർക്കുന്നത് പൂരി നല്ല ക്രിസ്പി ആകാനും പാൽ മാവ് മൃദുവാകാനും പൂരി അകത്ത് നല്ല സോഫ്റ്റ് ആകാനും സഹായിക്കും. ആദ്യം ഗോതമ്പ് പൊടിയിൽ ആവശ്യത്തിന് റവ ചേർക്കുക. ഇതിലേക്ക് അൽപം ഉപ്പും ചേർത്ത ശേഷം ചൂട് വെള്ളം ഉപയോഗിച്ച് മാവ് കുഴയ്ക്കാം. ആവശ്യത്തിന് പാൽ കൂടി ചേർത്ത് മാവ് നന്നായി കുഴച്ചെടുക്കുക. മാവ് വളരെ അയവുള്ളതോ വളരെ കട്ടിയുള്ളതോ ആകരുത്.
മാവ് കുഴച്ചെടുത്ത ശേഷം കുറച്ചുസമയം മാറ്റിവയ്ക്കുന്നത് നല്ലതാണ്. തുടർന്ന് ചെറിയ ഉരുളകളാക്കി പരത്തി ചൂടായ എണ്ണയിൽ വറുത്തെടുക്കാം. എണ്ണ ആവശ്യത്തിന് ചൂടായിരിക്കണം. എണ്ണ വളരെ ചൂട് കുറഞ്ഞാൽ പൂരി കൂടുതൽ എണ്ണ കുടിക്കാൻ സാദ്ധ്യതയുണ്ട്. റവയുടെ അളവും അധികമാകാതിരിക്കാൻ ശ്രദ്ധിക്കണം. ചെറിയ അളവിൽ മാത്രം റവ ചേർക്കുന്നതാണ് നല്ലത്. അതുപോലെ പാൽ ചേർക്കുന്നതിനാൽ മാവിന്റെ ഘടന അനുസരിച്ച് വെള്ളത്തിന്റെ അളവ് ക്രമീകരിക്കണം.
ഗോതമ്പ് പൊടി, റവ, ഉപ്പ് എന്നിവ ആദ്യം നന്നായി യോജിപ്പിക്കുക. തുടർന്ന് പാൽ ചേർത്ത് ഇളക്കിയ ശേഷം ചൂട് വെള്ളം കുറേശ്ശെ ഒഴിച്ച് മാവ് കുഴയ്ക്കുക. അവസാനം ഒരു ടീസ്പൂൺ എണ്ണ പുരട്ടി മാവ് നന്നായി കുഴച്ച് മൃദുവായെങ്കിലും അധികം അയവില്ലാത്ത കട്ടിയിൽ തയ്യാറാക്കാം.
പ്രധാന ടിപ്പ്: പൂരിയുടെ മാവ് ചപ്പാത്തി മാവുപോലെ വളരെ മൃദുവാക്കരുത്. കുറച്ച് കട്ടിയുള്ള മാവാണ് പൂരി നന്നായി പൊങ്ങാനും ക്രിസ്പിയായി ലഭിക്കാനും സഹായിക്കുക.
To achieve perfect puri that is crispy outside and soft inside, the article recommends adding semolina and milk to wheat flour dough. Semolina helps ensure crispiness, while milk contributes to a soft interior. The dough, prepared with hot water, should be slightly stiffer than chapati dough for optimal puffiness. Frying the flattened puri in adequately hot oil is also crucial for achieving the desired texture.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |