ചീരയും ചെമ്മീനും ഇഷ്ടപ്പെടുന്നവർക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു നാടൻ കറിയാണിത്. ചീരയുടെ പോഷകഗുണവും ചെമ്മീന്റെ രുചിയും ഒത്തുചേരുന്ന ഈ കറി ചൂടുള്ള ചോറിനൊപ്പം കഴിക്കാൻ ഏറെ രുചികരമാണ്.
ചുവന്ന ചീര – 8–10 തണ്ട്
ചെമ്മീൻ – 10–12 എണ്ണം, വൃത്തിയാക്കിയത്
തേങ്ങ ചിരകിയത് – ¾ കപ്പ്
ചെറിയ ഉള്ളി – 1 എണ്ണം
പച്ചമുളക് – 2 എണ്ണം
നല്ല ജീരകം – ½ ടീസ്പൂൺ
മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
മുളകുപൊടി – ½ ടീസ്പൂൺ
ഉപ്പ് – 1 ടീസ്പൂൺ
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
കടുക് – 1 ടീസ്പൂൺ
കറിവേപ്പില – 1 തണ്ട്
ആദ്യം ചുവന്ന ചീര നന്നായി കഴുകി തണ്ടും ഇലയും വേർതിരിക്കുക. ചീരയുടെ തണ്ടും ഇലയും ചെറുതായി അരിഞ്ഞ് മാറ്റിവയ്ക്കുക. തേങ്ങ ചിരകിയത്, ചെറിയ ഉള്ളി, പച്ചമുളക്, ജീരകം, അൽപം മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് അരച്ചെടുക്കുക. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് അരിഞ്ഞുവച്ച ചീരത്തണ്ട് ചേർത്ത് നന്നായി ഇളക്കുക. ശേഷം വൃത്തിയാക്കിയ ചെമ്മീൻ ചേർക്കുക.
മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് എല്ലാം നന്നായി യോജിപ്പിക്കുക. ചട്ടി അടച്ചുവച്ച് ചെമ്മീനും ചീരത്തണ്ടും വേവിക്കുക. ചെമ്മീൻ പകുതി വേവാകുമ്പോൾ നേരത്തെ അരച്ചുവച്ച തേങ്ങക്കൂട്ട് ഇതിലേക്ക് ചേർക്കുക. നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ചീരയുടെ ഇല ചേർക്കുക. വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് ചട്ടി അടച്ചുവച്ച് വേവിക്കുക.
ചീര നന്നായി വാടുകയും ചെമ്മീൻ പാകമാകുകയും ചെയ്യുമ്പോൾ തീ ഓഫ് ചെയ്യാം. ആവശ്യമെങ്കിൽ അവസാനം അൽപം വെളിച്ചെണ്ണ കൂടി ഒഴിക്കാം. ചൂടുള്ള ചോറിനൊപ്പം വിളമ്പുമ്പോൾ ചീരയും ചെമ്മീനും ചേർത്ത ഈ നാടൻ കറി നല്ലൊരു ഉച്ചഭക്ഷണ വിഭവമാകും.
This traditional Kerala-style curry combines red spinach and cleaned prawns with grated coconut, shallots, green chillies, cumin and spices. Spinach stems and prawns are cooked first with turmeric, chilli powder and salt. A freshly ground coconut mixture is then added, followed by spinach leaves. Cooked until tender, the flavorful curry pairs perfectly with hot steamed rice for lunch.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |