എല്ലാദിവസവും ഒരുപാട് സമയം പാചകത്തിനായി മാറ്റിവയ്ക്കാൻ കഴിഞ്ഞെന്നുവരില്ല. ഇത്തരം സമയങ്ങളിൽ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് മിനിറ്റുകൾക്കകം തയ്യാറാക്കാവുന്ന കറികൾ പരീക്ഷിക്കുന്നവരാണ് മലയാളികൾ. വളരെ ചുരുങ്ങിയ സമയം കൊണ്ട് രുചിയിൽ ഒട്ടും വിട്ടുവീഴ്ച ഇല്ലാതെ പാകം ചെയ്യാൻ കഴിയുന്ന വിഭവമാണ് വഴുതനങ്ങ ഫ്രൈ.
പുറമേ ക്രിസ്പിയും അകത്ത് മൃദുവുമായ ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ്. വഴുതനങ്ങയിൽ ധാരാളം നാരുകൾ, ആന്റിഓക്സിഡന്റുകൾ, പൊട്ടാസ്യം, വിറ്റാമിൻ ബി6 എന്നിവ അടങ്ങിയിട്ടുണ്ട്. ദഹനം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഇത് സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ചൂട് ചോറിനും കഞ്ഞിക്കുമൊപ്പം ഒരുപോലെ ചേരുന്ന ഈ വഴുതനങ്ങ ഫ്രൈ ഒരിക്കൽ പരീക്ഷിച്ചാൽ വീണ്ടും തയ്യാറാക്കാൻ തോന്നും.
വഴുതനങ്ങ – 2 എണ്ണം
മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
കുരുമുളകുപൊടി – ½ ടീസ്പൂൺ
കായം – ഒരു നുള്ള്
അരിപ്പൊടി – 1 ടേബിൾസ്പൂൺ
കോൺഫ്ലോർ – 1 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – കുറച്ച്
വെളിച്ചെണ്ണ – ആവശ്യത്തിന്
വഴുതനങ്ങ കഴുകി വട്ടത്തിലോ നീളത്തിലോ മുറിക്കുക. മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, അരിപ്പൊടി, കോൺഫ്ലോർ, ഉപ്പ്, കായം എന്നിവ ചേർത്ത് അല്പം വെള്ളം തളിച്ച് പേസ്റ്റ് തയ്യാറാക്കുക. ഇത് വഴുതനങ്ങയിൽ നന്നായി പുരട്ടി 10–15 മിനിറ്റ് വയ്ക്കുക. ശേഷം ചൂടായ പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ഇരുവശവും മൊരിഞ്ഞ് വരുന്നതുവരെ വറുക്കുക. അവസാനം കറിവേപ്പില ചേർത്ത് ചൂടോടെ വിളമ്പാം.
Brinjal fry is a quick and delicious side dish that can be prepared with minimal ingredients in just a few minutes. Crispy on the outside and soft inside, it pairs perfectly with hot rice or porridge. Rich in fibre, antioxidants, potassium and vitamin B6, brinjal supports digestion and heart health. Add rice flour for extra crispiness and serve hot.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |