SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.16 PM IST

തണ്ണിമത്തൻ വാങ്ങി പണികിട്ടിയോ? ഒരു കഷ്ണം പഞ്ഞിയോ തുണിയോ മതി, ഇനി പൈസ പോകില്ല

watermelon

വേനല്‍ക്കാലമായാല്‍ വലിയ ഡിമാന്‍ഡുള്ള പഴമാണ് തണ്ണിമത്തന്‍. കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സാധിക്കുമെന്നതിനാലും ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതിനാലും തണ്ണിമത്തൻ മിക്കവർക്കും പ്രിയപ്പെട്ടതാണ്. വൈറ്റമിന്‍, പൊട്ടാസ്യം, ധാതുക്കള്‍ എന്നിവ തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്. വലിയ അളവില്‍ ജലാംശം ഉള്ളതിനാൽ വിഷപ്പും ദാഹവും ശമിപ്പിക്കാനും ചൂടിൽ നിർജലീകരണം തടയാനും തണ്ണിമത്തൻ സഹായിക്കും.

എന്നാൽ ഡിമാൻഡേറിയതോടെ വ്യാജനും വിപണിയിൽ സജീവമാണ്. മരുന്നടിച്ച് പഴുപ്പിച്ച തണ്ണിമത്തനാണ് ഏറെയും വിൽക്കപ്പെടുന്നത്. മിക്ക വില്പനയിടങ്ങളിലും തണ്ണിമത്തൻ മുറിച്ചുവച്ചിരിക്കുന്നത് കാണാം. നല്ല പഴുത്ത നിറത്തിലായിരിക്കും അകം ഭാഗം കാണപ്പെടുക. എന്നാലിത് വ്യാജമായ നിറങ്ങൾ ചേർത്തവയായിരിക്കും. ഇവ കൂടുതലായി കഴിക്കുന്നത് പലവിധ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. ഈ വ്യാജ നിറം തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്.

ഒരു പഞ്ഞിയോ കോട്ടൺ തുണിയോ കൊണ്ട് തണ്ണിമത്തന്റെ ചുവന്ന ഭാഗത്ത് തടവുക. ഇതിൽ നിറം പറ്റുകയാണെങ്കിൽ അവയിൽ രാസവസ്തുക്കൾ ചേർത്തതായി കണക്കാക്കാം. സ്വാഭാവികമായി പഴുത്തതാണെങ്കിൽ നിറം പടരുകയില്ല.

ശരിയായ വിളഞ്ഞത് കണ്ടുപിടിക്കാനുള്ള എളുപ്പവഴികൾ

  • കൃത്യമായി പാകമായതിന് നല്ല ഭാരമുണ്ടായിരിക്കും.
  • തട്ടുമ്പോൾ ആഴത്തിലുള്ള ശബ്ദം കേൾക്കും.
  • ഇളം മഞ്ഞയോ ഓറഞ്ചോ നിറത്തിലെ വരകളായിരിക്കും പുറംതോടിൽ ഉണ്ടാവുക. വെള്ളയോ പച്ചയോ ആണെങ്കിൽ പാകമായവ ആയിരിക്കില്ല.
  • സമമിതി രൂപമായിരിക്കും ശരിയായി പഴുത്ത തണ്ണിമത്തനുണ്ടാവുക.
  • മുറിക്കാത്ത തണ്ണിമത്തൻ ഫ്രിഡ്‌ജിൽ സൂക്ഷിക്കുന്നതിനേക്കാൾ വീട്ടിലെ സാധാരണ താപനിലയിൽ വയ്ക്കുന്നതാണ് നല്ലത്.
  • സൂര്യപ്രകാശം നേരിട്ട് ഏൽക്കാത്ത തണുപ്പുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കണം. ഏഴുമുതൽ പത്തുദിവസം വരെ കേടുകൂടാതെയിരിക്കും.
Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WATERMELON, RIPENED WATERMELON, FOODTIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY