SignIn
Kerala Kaumudi Online
Monday, 03 August 2026 3.21 PM IST

'ചുവന്നുതുടുത്ത ചുണ്ടുകൾ', മനുഷ്യന്റേതല്ല; പ്രണയത്തിന്റെ പ്രതീകമായി അപൂർവ സസ്യത്തിന്റെ പൂവ്

hookers-lips
ഹൂക്കേഴ്‌സ് ലിപ്സ്

പ്രകൃതി എന്നും അത്ഭുതങ്ങളുടെ വലിയൊരു കലവറയാണ്. ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും അതിന്റേതായ പ്രത്യേകതകളുണ്ട്. ചിലത് നിറങ്ങളുടെ പ്രത്യേകത കൊണ്ടും ചിലത് ആകൃതിയുടെ വൈവിദ്ധ്യം കൊണ്ടുമാണ് വിസ്മയിപ്പിക്കുന്നത്. അത്തരത്തിൽ ആദ്യകാഴ്ചയിൽ തന്നെ കൗതുകമുണർത്തുന്ന അപൂർവ സസ്യമാണ് 'ഹൂക്കേഴ്‌സ് ലിപ്സ്'. മനുഷ്യന്റെ ചുണ്ടുകളെ അനുസ്മരിപ്പിക്കുന്ന കടുംചുവപ്പ് നിറത്തിലുള്ള രൂപമാണ് ഈ സസ്യത്തെ ലോകമെമ്പാടും ശ്രദ്ധേയമാക്കിയത്.

പ്രകൃതിയിലെ ഏറ്റവും കൗതുകമുണർത്തുന്ന സസ്യങ്ങളിൽ ഒന്നാണ് ഹൂക്കേഴ്‌സ് ലിപ്സ്. സൈക്കോട്രിയ ഇലാറ്റ എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. മദ്ധ്യ-തെക്കേ അമേരിക്കൻ രാജ്യങ്ങളായ കോസ്റ്റാറിക്ക, ഇക്വഡോർ എന്നിവിടങ്ങളിലെ ഉഷ്ണമേഖലാ മഴക്കാടുകളിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. ഈ സസ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിന്റെ പൂവിനോട് ചേർന്ന് കാണപ്പെടുന്ന പൂവിനെ സംരക്ഷിക്കുന്ന രൂപാന്തരപ്പെട്ട ഇലകളാണ്. ഈ ചുവന്ന ഭാഗങ്ങളാണ് സസ്യത്തിന് ഹൂക്കേഴ്‌സ് ലിപ്സ് എന്ന പേര് ലഭിക്കാൻ കാരണം.

ഈ സസ്യത്തിന്റെ പൂക്കൾ ചെറുതും വെളുത്ത നിറത്തിലുള്ളതുമാണ്. പൂക്കളോട് സാദൃശ്യമുള്ള ഈ ആകർഷകമായ ഭാഗം ഹമ്മിംഗ് ബേർഡ്, ചിത്രശലഭങ്ങൾ തുടങ്ങിയ പരാഗണ ജീവികളെ ആകർഷിക്കാൻ സസ്യത്തെ സഹായിക്കും. ഇതുവഴി പരാഗണം നന്നായി നടക്കും. മദ്ധ്യ അമേരിക്കയിലെ ചില ഭാഗങ്ങളിൽ സ്നേഹത്തിന്റെയും പ്രണയത്തിന്റെയും പ്രതീകമായാണ് ഇതിനെ കണക്കാക്കുന്നത്. വാലന്റൈൻസ് ദിനത്തിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും സമ്മാനമായി ഇത് നൽകുന്ന പതിവുമുണ്ട്.

മാത്രമല്ല, ഇതിന്റെ ഇലകളും തൊലിയും പരമ്പരാഗത ചികിത്സാരീതികളിലും ഉപയോഗിക്കാറുണ്ട്. ചർമസംബന്ധമായ അസുഖങ്ങൾക്ക് ഇത് ഗുണകരമാണെന്നാണ് പറയപ്പെടുന്നത്. എന്നാൽ വനനശീകരണവും കാലാവസ്ഥാ വ്യതിയാനവും കാരണം ഈ സസ്യം വംശനാശഭീഷണി നേരിടുകയാണ്. അതിനാൽ ഇതിന്റെ സംരക്ഷണം അനിവാര്യമാണെന്നാണ് പാരിസ്ഥിതിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

English Summary

"Hooker's Lips" (Psychotria elata), characterized by striking red, lip-shaped modified leaves, thrives in Central and South American rainforests. These leaves attract pollinators and are utilized in traditional medicine. Valued culturally as a symbol of love, the plant now faces an extinction threat due to deforestation and climate change. Environmental experts emphasize its urgent protection.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOOKERS LIPS, PSYCHOTRIA ELATA, RARE TROPICAL FLOWER, LOVE SYMBOL PLANT, RED LIPS FLOWER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY