SignIn
Kerala Kaumudi Online
Thursday, 01 October 2026 10.04 AM IST

മണ്ണിനടിയിൽ കോടികളുടെ നിധി? ഓക്ക് ഐലൻഡിന്റെ രഹസ്യം തേടി ഇന്നും ആളുകൾ

oak-island
ഓക്ക് ഐലൻഡ്

കാനഡയിലെ നോവ സ്കോട്ടിയ തീരത്തുള്ള ചെറിയൊരു ദ്വീപ്. പേര് ഓക്ക് ഐലൻഡ്. വലിപ്പത്തിൽ ചെറുതായ ദ്വീപിന്റെ മണ്ണിനടിയിൽ ഒളിഞ്ഞിരിക്കുന്നുവെന്ന് കരുതുന്ന രഹസ്യം ലോകമെമ്പാടുമുള്ള നിധിവേട്ടക്കാരെ ഇന്നും ആകർഷിക്കുന്നു. 1795ൽ ഡാനിയൽ മക്ഗിന്നിസും സുഹൃത്തുക്കളും ദ്വീപിൽ അസാധാരണമായ ഒരു താഴ്ന്ന പ്രദേശം കണ്ടെത്തിയതോടെയാണ് കഥ തുടങ്ങുന്നത്.

രാത്രി കടലിൽ നിന്നും മീൻ പിടിച്ചു കൊണ്ടിരുന്ന മക്ഗിനിസ് ഒരു കാഴ്‌ച കണ്ടു. ആൾ താമസമില്ലാത്ത ഓക്ക് ഐലൻഡിൽ വെളിച്ചം. തുടർന്ന് ഡാനിയൽ ദ്വീപിലെത്തി പരിശോധിച്ചപ്പോൾ ആരെയും കണ്ടില്ല. പക്ഷേ, ദ്വീപിൽ ആരോ വന്ന് പോയ ലക്ഷണമുണ്ടായിരുന്നു. എന്തോ വലിച്ച് കൊണ്ടു പോയ പാടുകൾ മണലിൽ കണ്ടു. തൊട്ടടുത്ത് ഒരു വലിയ കുഴിയും. ഇതാണ് 'മണി പിറ്റ് ' എന്ന് അറിയപ്പെടുന്നത്.

കടൽക്കൊള്ളക്കാർ ഇവിടെ നിധി നിക്ഷേപിച്ചതാകാമെന്ന് ഡാനിയലിന് തോന്നി. ഡാനിയൽ തന്റെ സുഹൃത്തുക്കളെയും കൂട്ടി കുഴിക്കുള്ളിലെ നിധി എടുക്കാൻ ശ്രമം നടത്തി. പരാജയപ്പെട്ട ഇവർ ഒമ്പത് വർഷത്തിന് ശേഷം വീണ്ടും എത്തി. കുഴിയിൽ നിന്നും തടി കഷണങ്ങളും പലകകളും ലഭിച്ചത് അവർക്ക് പ്രതീക്ഷയേകി. ഇതിനിടെ അവർക്ക് പ്രത്യേക ലിപികൾ എഴുതിയ ഒരു ശില ലഭിച്ചു.

'നാല് അടി താഴ്‌ചയിൽ രണ്ട് മില്യൺ പൗണ്ട് കുഴിച്ചിട്ടിട്ടുണ്ട് ' എന്നാണ് ലിപികളുടെ അർത്ഥം എന്ന് അവർ കണ്ടെത്തി. വീണ്ടും കുഴിച്ചു. പക്ഷേ, അപ്രതീക്ഷിതമായി കുഴിയിൽ കടൽ വെള്ളം കയറി. അങ്ങനെ ആ ശ്രമം പാഴായെന്നാണ് കഥ.

കടൽക്കൊള്ളക്കാരുടെ നിധി മുതൽ നൈറ്റ്സ് ടെംപ്ലറുമായി ബന്ധപ്പെട്ട പുരാവസ്തുക്കൾ വരെ ഇവിടെ ഒളിപ്പിച്ചിട്ടുണ്ടെന്ന സിദ്ധാന്തങ്ങൾ പ്രചരിച്ചു. പഴയ നാണയങ്ങൾ, ലോഹവസ്തുക്കൾ, മരഘടനകൾ തുടങ്ങിയ ചില കണ്ടെത്തലുകൾ അന്വേഷണത്തിന് കൂടുതൽ കൗതുകം നൽകി. ഇന്ന് ആളുകൾ ഇത് അന്വേഷിക്കാൻ എത്തുന്നുണ്ട്. എന്നാൽ രണ്ടുനൂറ്റാണ്ടിലേറെ നീണ്ട അന്വേഷണങ്ങൾക്കൊടുവിലും വലിയ നിധിശേഖരം കണ്ടെത്തിയതായി സ്ഥിരീകരിച്ചിട്ടില്ല.

English Summary

Oak Island, a small island off the coast of Nova Scotia, Canada, has attracted treasure hunters for more than two centuries because of a mysterious underground site known as the Money Pit. The story began in 1795 when Daniel McGinnis and his friends discovered an unusual depression on the island.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OAK ISLAND, OAK ISLAND TREASURE, MONEY PIT, OAK ISLAND MYSTERY, TREASURE HUNT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY