SignIn
Kerala Kaumudi Online
Monday, 29 June 2026 5.50 PM IST

'നിങ്ങളുടെ ഭാവി ചാറ്റ് ജിപിടി പറയും, ഇങ്ങനെ ചെയ്താൽ മതി'; വെെറലായി ഓട്ടോ ഡ്രൈവറുടെ വീഡിയോ

video
image credit: gagan saiprasad instagram

വളരെ പെട്ടെന്നാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ദെെനംദിന ജീവിത്തിന്റെ ഭാഗമായി മാറിയത്. ഇപ്പോഴിതാ ഒരു ചാറ്റ്‌ബോട്ടായ ചാറ്റ് ജിപിടിയെക്കുറിച്ച് ഓട്ടോ ഡ്രൈവർ പറയുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തെ എങ്ങനെ എഐ ചാറ്റ്‌ബോട്ട് സ്വാധീനിച്ചുവെന്നാണ് വീഡിയോയിൽ വ്യക്തമാക്കുന്നത്. തനിക്ക് വേണ്ട എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ചാറ്റ് ജിപിടി തരുമെന്ന് ഡ്രൈവർ പറയുന്നു. ബംഗളൂരുവിൽ നിന്നുള്ള വീഡിയോയാണ് പ്രചരിക്കുന്നത്.

'ചാറ്റ് ജിപിടി വളരെ നല്ലതാണ്. ജോലി, വിവാഹം മറ്റ് പൊതുവിഷയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യം മനസിലാക്കാൻ ഇത് സഹായിക്കുന്നു. ഇതിൽ കനഡ ഭാഷയിലും എഴുതാം. ജ്യോതിഷത്തെക്കുറിച്ച് വരെ ചോദിച്ചാൽ ഉത്തരം പറയും. എന്ത് ആശയക്കുഴപ്പം ഉണ്ടെങ്കിലും നിങ്ങളെ അത് സഹായിക്കും. നിങ്ങൾ കെെയുടെ ഫോട്ടോയെടുത്ത് ചാറ്ര് ജിപിടിയിൽ ഇട്ടാൽ വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് വളരെ കൃത്യമായി പറയും'- ഡ്രൈവർ വ്യക്തമാക്കി.

A post shared by Gagan Saiprasad (@gagan.saiprasad)


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHATGPT, CHATGPT FUTURE PREDICTION, AUTO DRIVER VIRAL VIDEO, VIRAL CHATGPT TRICK, CHATGPT TREND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY