
പഴങ്ങളുടെ പേരുകൾ പറയാൻ പറഞ്ഞാൽ കൂടുതൽ ആളുകളും ആദ്യം പറയുന്നത് ആപ്പിളോ ഓറഞ്ചോ ആയിരിക്കാം. അപ്പോൾ പഴങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ കഴിക്കുന്നതും ഇതാണെന്നാണ് പലരും കരുതുന്നത്. എന്നാൽ അത് തെറ്റാണ്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്ന പഴം വാഴപ്പഴമാണ്.
ഇന്ത്യയിൽ തന്നെ നിരവധിപേരാണ് ദിവസവും വാഴപ്പഴം കഴിക്കുന്നത്. കുറഞ്ഞ വിലയും പോഷകമുല്യവുമാണ് അതിനുള്ള കാരണം. കുട്ടികൾ മുതൽ മുതിർന്നവർ വരെ വാഴപ്പഴം കഴിക്കുന്നു. ലോകമെമ്പാടുമുള്ള ആളുകൾ ലഘുഭക്ഷണമായി തിരഞ്ഞെടുക്കുന്നതും വാഴപ്പഴമാണ്.

വിറ്റാമിനുകൾ, പൊട്ടാസ്യം, നാരുകൾ എന്നിവയാൽ സമ്പുഷ്ടമാണ് വാഴപ്പഴം. ദഹനം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഊർജ്ജം നിലനിർത്താനും ഇത് സഹായിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാനും പേശിവലിവ് തടയാനും വാഴപ്പഴം നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി6ഉം മഗ്നീഷ്യവും നല്ല ഉറക്കം ലഭിക്കുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകളും ചർമ്മത്തിന് തിളക്കവും യുവത്വവും നൽകാൻ മികച്ചതാണ്.
വാഴപ്പഴം കൂടുതലും ഇന്ത്യയിലാണ് കൃഷി ചെയ്യുന്നത്. ചിപ്സ്, ബേബി ഫുഡ്, ബേക്കറി ഇനങ്ങൾ, മിൽക്ക് ഷേക്കുകൾ, സ്മൂത്തികൾ, മധുരപലഹാരങ്ങൾ തുടങ്ങിയവയുടെ നിർമാണത്തിലും വാഴപ്പഴം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയ്ക്ക് പുറമെ ചെെന, ഇന്തോനേഷ്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലും വാഴപ്പഴം കൂടുതലായി ഉത്പാദിപ്പിക്കുന്നുണ്ട്. വർഷം മുഴുവൻ വാഴപ്പഴം വിപണിയിൽ ലഭ്യമാണെന്നതും ശ്രദ്ധയേയമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |